ലൈംഗിക അതിക്രമം; യോഗ ഗുരുവിന് 6 കോടി രൂപ പിഴ
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി പതിനായിരക്കണക്കിന് അനുയായികളെ സൃഷ്ടിച്ച യോഗ ഗുരു ബിക്രം ചൗധരിക്ക് ലൈംഗിക പീഡനക്കേസില്‍ 9,24,500 (ഏകദേശം 62,744,220 കോടി രൂപ) ഡോളര്‍ പിഴ ശിക്ഷ. ബിക്രം ചൗധരിയുടെ മുന്‍ നിയമോപദേഷ്ടാവായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ലോസ് ആഞ്ചലസ് കോടതിയാണ് യോഗ ഗുരുവിന് ശിക്ഷ നല്‍കിയത്.
അന്യായമായ പിരിച്ചുവിടല്‍, ലൈംഗിക അതിക്രമം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വംശജയായ മീനാക്ഷി ജാഫാ ബോധന് ബിക്രം ചൗധരിക്കെതിരെ കോടതിയെ സമീപിച്ചത്. ബിക്രം യോഗ പഠിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയും ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ താന്‍ തെറ്റുകാരനല്ലെന്നായിരുന്നു ചൗധരിയുടെ വാദം.

മീനാക്ഷി പറയുന്നത് പൂര്‍ണമായും കളവാണെന്നും അവര്‍ക്ക് അമേരിക്കയില്‍ അഭിഭാഷകയായി ജോലി ചെയ്യാന്‍ ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് പിരിച്ചുവിട്ടതെന്നുമായിരുന്നു ചൗധരി കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ ചൗധരിയുടെ അഭിഭാഷകന് സാധിച്ചില്ല.
ചൗധരിക്കെതിരെ വേറെയും സ്ത്രീകള്‍ ലൈംഗിക പീഡനക്കേസില്‍ പരാതി നല്‍കിയിട്ടുണ്ട്. 1971 ല്‍ കാലിഫോര്‍ണിയയിലെത്തിയ ചൗധരി 26 യോഗ പോസുകളുമായാണ് ലക്ഷങ്ങളുടെ ആരാധന പിടിച്ചുപറ്റിയത്. 104 ഡിഗ്രി ചൂടാക്കിയ മുറിയില്‍ 90 മിനിറ്റോളം നീളുന്ന ചൗധരിയുടെ യോഗാപ്രകടനം വലിയതോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications