കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക അതിക്രമം; യോഗ ഗുരുവിന് 6 കോടി രൂപ പിഴ

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി പതിനായിരക്കണക്കിന് അനുയായികളെ സൃഷ്ടിച്ച യോഗ ഗുരു ബിക്രം ചൗധരിക്ക് ലൈംഗിക പീഡനക്കേസില്‍ 9,24,500 (ഏകദേശം 62,744,220 കോടി രൂപ) ഡോളര്‍ പിഴ ശിക്ഷ. ബിക്രം ചൗധരിയുടെ മുന്‍ നിയമോപദേഷ്ടാവായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ലോസ് ആഞ്ചലസ് കോടതിയാണ് യോഗ ഗുരുവിന് ശിക്ഷ നല്‍കിയത്.

അന്യായമായ പിരിച്ചുവിടല്‍, ലൈംഗിക അതിക്രമം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വംശജയായ മീനാക്ഷി ജാഫാ ബോധന്‍ ബിക്രം ചൗധരിക്കെതിരെ കോടതിയെ സമീപിച്ചത്. ബിക്രം യോഗ പഠിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയും ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ താന്‍ തെറ്റുകാരനല്ലെന്നായിരുന്നു ചൗധരിയുടെ വാദം.

bikram-chowdary

മീനാക്ഷി പറയുന്നത് പൂര്‍ണമായും കളവാണെന്നും അവര്‍ക്ക് അമേരിക്കയില്‍ അഭിഭാഷകയായി ജോലി ചെയ്യാന്‍ ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് പിരിച്ചുവിട്ടതെന്നുമായിരുന്നു ചൗധരി കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ ചൗധരിയുടെ അഭിഭാഷകന് സാധിച്ചില്ല.

ചൗധരിക്കെതിരെ വേറെയും സ്ത്രീകള്‍ ലൈംഗിക പീഡനക്കേസില്‍ പരാതി നല്‍കിയിട്ടുണ്ട്. 1971 ല്‍ കാലിഫോര്‍ണിയയിലെത്തിയ ചൗധരി 26 യോഗ പോസുകളുമായാണ് ലക്ഷങ്ങളുടെ ആരാധന പിടിച്ചുപറ്റിയത്. 104 ഡിഗ്രി ചൂടാക്കിയ മുറിയില്‍ 90 മിനിറ്റോളം നീളുന്ന ചൗധരിയുടെ യോഗാപ്രകടനം വലിയതോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

English summary
US based Yoga guru Bikram Choudhury asked to pay nearly $1 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X