Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് കേന്ദ്രങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണം, ഹോര്‍മുസ് തുറക്കില്ല, പകരം ചോദിക്കുമെന്ന് മുജ്തബ ഖാംനഇ

ടെഹ്‌റാന്‍: അമേരിക്കക്ക് ശക്തമായ താക്കീതുമായി ഇറാന്റെ പുതിയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ. ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ സൈനിക കേന്ദ്രങ്ങളും ഉടന്‍ അടച്ചുപൂട്ടണം എന്നും അല്ലെങ്കില്‍ ആക്രമിക്കുമെന്നും മുജ്തബ ഖാംനഇ മുന്നറിയിപ്പ് നല്‍കി.

അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദത്തില്‍ മുന്നോട്ട് പോകാനാണ് ഇറാന്റെ താല്‍പ്പര്യം. അമേരിക്കയുടെ സൈനിക താവളങ്ങള്‍ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. അത് തുടരും. ദേശീയ ഐക്യം ആവശ്യമാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇറാന്റെ ശത്രുക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും മുജ്തബ ഖാംനഇ ടെലിവിഷനില്‍ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി.

Mojtaba Khamenei statement

രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുടെ ചോരയ്ക്ക് ഞങ്ങള്‍ പ്രതികാരം ചോദിക്കും. വിദേശ ശക്തികളെ രാജ്യത്ത് അധിനിവേശം നടത്തുന്നതില്‍ നിന്ന് രക്ഷിച്ച സൈന്യത്തിന് നന്ദി അറിയിക്കുന്നു. രാജ്യം പ്രതിസന്ധി നേരിട്ട വേളയില്‍ മികച്ച സേവനമാണ് സൈന്യം ചെയ്തത്. യമനിലെയും ഇറാഖിലെയും പ്രതിരോധ സംഘങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു എന്നും മുജ്തബ ഖാംനഇ പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കും. നഷ്ടപരിഹാരം നല്‍കുകയും ചെയ്യുമെന്നും മുജ്തബ വ്യക്തമാക്കി. ആയത്തുല്ല അലി ഖാംനഇ അമരിക്കയും ഇസ്രായേലും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷമാണ് മുജ്തബ ഖാംനഇയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. അലി ഖാംനഇയുടെ മകനാണ് മുജത്ബ ഖാംനഇ. മുജ്തബയുടെ മാതാവും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അര മണിക്കൂറിനകം മേഖല ഇരുട്ടിലാക്കാന്‍ അറിയാം

മുജ്തബയ്ക്ക് ഇറാനില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്ന് ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ സുഹ്‌റ ഖറസ്മി അല്‍ ജസീറയോട് പറഞ്ഞു. തെരുവുകളില്‍ നിരവധി പേരാണ് ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. അമേരിക്കന്‍ വിരുദ്ധതയില്‍ അലി ഖാംനഇയേക്കാള്‍ ഒരുപടി മുന്നിലാണ് മുജ്തബ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇറാനിലെ യുനസ്‌കോ പൈതൃക കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചു എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി അറിയിച്ചു. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് യുനസ്‌കോ മൗനം പാലിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഈ മൗനം അംഗീകരിക്കാന്‍ കഴിയില്ലെന്നും അബ്ബാസ് അരഗ്ച്ചി എക്‌സില്‍ കുറിച്ചു. ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇറാന്‍ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മറുപടിയുമായി രംഗത്തെത്തി.

ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ ആക്രമിച്ചാല്‍ മേഖല മൊത്തം ഇരുട്ടിലാകുമെന്ന് അലി ലാരിജാനി താക്കീത് ചെയ്തു. ഒരു മണിക്കൂറിനകം ഇറാന്റെ വൈദ്യുതി നിലയം ആക്രമിക്കുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ അര മണിക്കൂറിനകം മേഖല മൊത്തം ഇരുട്ടിലാക്കാന്‍ അറിയാം. യുഎസ് സൈനികരെ വേട്ടയാടാന്‍ ഈ അവസരം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+