• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പതിനഞ്ചുകാരിയുമായി സെക്‌സ് ചെയ്യാന്‍ വിമാനം ഓട്ടോ പൈലറ്റ് മോഡിലാക്കി!!! ശതകോടീശ്വരന്‍ കുടുങ്ങി

വാഷിങ്ടണ്‍: ലൈംഗികതയുടെ കാര്യത്തില്‍ ഏതറ്റം വരേയും പോകുന്ന ആളുകളുണ്ട്. പക്ഷേ, നിയമവിരുദ്ധമായി അങ്ങനെ ചെയ്താല്‍ അതിനൊത്ത പണിയും കിട്ടും... അതിപ്പോള്‍ എത്ര വലിയവനായാലും.

വിവാഹേതര ലൈംഗിക ബന്ധം: സന്തോഷിക്കാൻ വരട്ടേ... ക്രിമിനൽ കുറ്റം അല്ലാതായാലും സംഭവിക്കാവുന്നത് ഇതൊക്കെ

അത്തരം ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് വരുന്നത്. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് വേണ്ടി വിമാനം ഓട്ടോ പൈലറ്റ് മോഡിലാക്കിയ ശത കോടീശ്വരന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അഞ്ച് വര്‍ഷം വരെ ഇയാള്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചേക്കും.

ന്യൂ ജേഴ്‌സിയിലെ സ്റ്റീഫന്ഡ ബ്രാഡ്‌ലി മെല്‍ എന്ന 53 കാരനാണ് ഈ അതിക്രമം കാണിച്ചത്. വിമാനം ഓട്ടോ പൈലറ്റ് മോഡിലാക്കി സെക്‌സ് ചെയ്തു എന്നത് മാത്രം അല്ല ഇയാള്‍ക്കെതിരെയുള്ള കുറ്റം. പതിനവഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

ശതകോടീശ്വരനായ സ്റ്റീഫന്‍ മെല്ലിന് സ്വന്തമായി വിമാനമുണ്ട്. പെണ്‍കുട്ടിയെ വിമാനം പറത്താന്‍ പഠിപ്പിക്കാന്‍ കുട്ടിയുടെ അമ്മ തന്നെയാണ് ഇയാളെ സമീപിച്ചത്. പലതവണ ഇയാള്‍ പെണ്‍കുട്ടിയെ വിമാനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് കുട്ടികളുടെ പിതാവാണ് സ്റ്റീഫന്‍. സ്വന്തമായി ഒരു ബ്രോക്കറേജ് സ്ഥാപനം നടത്തുകയാണ്. കുട്ടികള്‍ക്ക് ചികിത്സ ആവശ്യങ്ങള്‍ക്കായി അമേരിക്കയില്‍ എവിടേയും സൗജന്യ യാത്രക്കായി എയര്‍ ലൈഫ് ലൈന്‍ എന്നൊരു സന്നദ്ധ സംരംഭവും ഇയാള്‍ നടത്തുന്നുണ്ട്.

English summary
US Billionaire found guilty in putting plane on auto pilot mode to have a relation with minor girl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X