സിറിയയില്‍ മിലീഷ്യകളുടെ സൈനിക താവളത്തിനു നേരെ യുസ് വ്യോമാക്രമണം;22 പേര് കൊല്ലപ്പെട്ടു
ദമാസ്കസ്: ഇറാന് പിന്തുണക്കുന്ന കിഴക്കന്‍ സിറിയയിലെ മിലീഷ്യകളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി യുഎസ് സ്ഥിരീകരിച്ചു. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മിലീഷ്യകള്‍ നടത്തിയ ആക്രമണിത്തിന് തിരിച്ചടിയായാണ് യുഎസിന്റെ ആക്രമണം. ആക്രമണത്തില്‍ 22 പേര് കൊല്ലപ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ചാണ് സൈനിക നീക്കമെന്ന് പെന്റഡണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ജോ ബൈഡന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്.
രണ്ടാഴ്ച്ച മുന്‍പാണ് ഇറാഖിലെ ഇര്ബാലില് യുഎസ് സൈനികരെ ലക്ഷ്യമിട്ട് മിലിഷ്യകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അമേരിക്കന്‍ സൈനികനടക്കം ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല, സയ്യിദ് അല്‍ ശുഹദ എന്നീ മിലീഷ്യകളുടെ ആയുധ കേന്ദ്രങ്ങളും വാസസ്ഥലവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടാതയി സിറിയന്‍ നിരീക്ഷണ സംഘങ്ങള്‍ അറിയിച്ചു.