കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയന്‍ മേഖലയില്‍ ഭീതിപരത്തി അമേരിക്കന്‍ ബോംബറുകള്‍ പറന്നു; യുദ്ധം അരികെ

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
കൊറിയക്ക് മുകളില്‍ വീണ്ടും അമേരിക്കന്‍ ബോംബറുകള്‍ | Oneindia Malayalam

ഗുവാം: കൊറിയന്‍ മേഖലയില്‍ ഭീതിപരത്തി അമേരിക്കന്‍ ബോംബറുകള്‍ അഭ്യാസം നടത്തി. കൊറിയന്‍ പെനിന്‍സുലയിലാണ് അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത അഭ്യാസ പ്രകടനം നടത്തിയത്. ഉത്തര കൊറിയയ്‌ക്കെതിരെ ഏതുനിമിഷവും ആക്രമണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിനിടെയായിരുന്നു സൈനിക അഭ്യാസം.

രണ്ട് ഹിസ്ബുല്ല നേതാക്കളുടെ തലയ്ക്ക് യുഎസ് വിലയിട്ടു; 78 കോടി രൂപ!രണ്ട് ഹിസ്ബുല്ല നേതാക്കളുടെ തലയ്ക്ക് യുഎസ് വിലയിട്ടു; 78 കോടി രൂപ!

അമേരിക്കയുടെ രണ്ട് ലാന്‍സര്‍ ബോംബറുകളും സൗത്ത് കൊറിയയുടെ ബോംബറുകളുമാണ് ഗുവാമില്‍ നിന്നും പറന്നുയര്‍ന്നത്. കടലിനു മുകളില്‍ ഏറേനേരം ഇവ അഭ്യാസം നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടായശേഷം ഇതാദ്യമായാണ് രാത്രിയില്‍ സൈനിക അഭ്യാസം നടത്തുന്നത്.

bomber

കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധന, 22 മുതല്‍ 28 ശതമാനം വരെകോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധന, 22 മുതല്‍ 28 ശതമാനം വരെ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ വിഭാഗവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആക്രമണമുണ്ടായാല്‍ കൊറിയ അണുവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയയുടെ ഇത്തരമൊരു ഭീഷണി ഗൗരവമായാണ് അമേരിക്ക ചര്‍ച്ച ചെയ്യുന്നത്. തിരിച്ചടി വന്‍ നാശനഷ്ടമുണ്ടാക്കിയേക്കുമെന്ന ഭീതിയിലാണ് സൈനിക നടപടി നീണ്ടുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ സൈനിക രഹസ്യങ്ങളും മറ്റും ഉത്തര കൊറിയ ചോര്‍ത്തിയ പശ്ചാത്തലത്തില്‍ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.

English summary
US bombers fly over Korean peninsula, Trump weighs options against Pyongyang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X