കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിലെ ഐഎസ് ഭീകരരെ തുരത്തിയവര്‍ അമേരിക്കയ്ക്ക് ഭീകരര്‍!

ഇറാഖിലെ ഐഎസ് ഭീകരരെ തുരത്തിയവര്‍ അമേരിക്കയ്ക്ക് ഭീകരര്‍!

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഐസിസ് വിരുദ്ധ പോരാട്ടത്തിലെ വീരോജ്വലമായ പ്രകടനത്തെ തുടര്‍ന്ന് ഇറാഖ് സൈന്യത്തിന്റെ ഭാഗമായി മാറിയ ശിയാ-സുന്നി പോരാളി വിഭാഗമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിനെ (പി.എം.എഫ്) ചൊല്ലി പുതിയ വിവാദം. അറബിയില്‍ ഹഷ്ദ് അല്‍ ശഅ്ബി എന്നറിയപ്പെടുന്ന സായുധ വിഭാഗം ഭീകരവാദികളാണെന്ന രീതിയിലുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ഗുജറാത്തില്‍ ബിജെപിയുടെ മറുതന്ത്രംഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ഗുജറാത്തില്‍ ബിജെപിയുടെ മറുതന്ത്രം

ഐഎസ് വിരുദ്ധ പോരാട്ടത്തിലെ പങ്ക്

ഐഎസ് വിരുദ്ധ പോരാട്ടത്തിലെ പങ്ക്

2014ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖിലേക്ക് ഇരച്ചുകയറിയപ്പോള്‍ പെട്ടെന്നുള്ള ആക്രമണത്തില്‍ പകച്ചുപോയ ഇറാഖി സൈന്യം ആയുധങ്ങളും സൈനികവാഹനങ്ങളുമെല്ലാം ഉപേക്ഷിച്ച് ഒട്ടേറെ പ്രദേശങ്ങളില്‍ നിന്ന് ഓടിപ്പോരുകയായിരുന്നു. ആ സമയത്ത് തലസ്ഥാന നഗരമായ ബഗ്ദാദ് അടക്കമുള്ള ബാക്കി പ്രദേശങ്ങളെ ഐ.എസ് ആക്രമണങ്ങളില്‍ നിന്ന് പ്രതിരോധിച്ചത് പി.എം.എഫ് ആയിരുന്നു. തുടര്‍ന്നുള്ള ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ അവസാനം വരെ സജീവമായ പങ്കാണ് ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള സായുധവിഭാഗം വഹിച്ചത്. അവസാനമായി കിര്‍ക്കുക്കിന്റെ നിയന്ത്രണം പിടിക്കാന്‍ ഇറാഖ് നടത്തിയ ഓപ്പറേഷനിലും ഇറാഖി സൈനികര്‍ക്കൊപ്പം പൊരുതിയത് ഇവരായിരുന്നു. സംഘത്തിന്റെ സേവന മികവ് പരിഗണിച്ച് ഐ.എം.എഫിനെ ഇറാഖി സൈന്യത്തിന്റെ ഭാഗമാക്കാന്‍ 2016 നവംബറില്‍ ഇറാഖ് പാര്‍ലമെന്റ് തീരുമാനമെടുക്കുകയായിരുന്നു.

പാലം കടക്കുവോളം നാരായണ!

പാലം കടക്കുവോളം നാരായണ!

എന്നാല്‍ ഇറാഖിലെ ഐഎസ് വിരുദ്ധ പോരാട്ടം അവസാനത്തോടടുത്തപ്പോള്‍ അതുവരെ പോരാട്ടത്തില്‍ പങ്കാളികളായ ഐ.എം.എഫിനെ തള്ളിപ്പറയുകയും ഭീകരവാദികളായി മുദ്രകുത്തുകയും ചെയ്യുകയാണ് അമേരിക്ക. സേനയുടെ രണ്ടാമത്തെ സൈനിക മേധാവിയായ അബൂ മഹ്ദി അല്‍ മുഹന്തിസ് ഒരു ഭീകരവാദിയാണെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നവേര്‍ട്ടിന്റെ പ്രസ്താവന. ഇവരെ ഇറാഖി സൈന്യത്തിന്റെ ഭാഗമാക്കാന്‍ സാധിക്കില്ലെന്നതാണ് യുഎസ് നിലപാട്. ഇറാന്റെ സൈനിക പരിശീലനം സിദ്ധിച്ച ഇവര്‍ അമേരിക്കന്‍ താല്‍പര്യത്തിനെതിരാവുമെന്ന ഭീതിയാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുഎസ് പ്രസ്താവന തെറ്റ്

യുഎസ് പ്രസ്താവന തെറ്റ്

എന്നാല്‍ യുഎസ് പ്രസ്താവന തള്ളിയ ഇറാഖ് വിദേശകാര്യമന്ത്രാലയം വക്താവ് അഹ്മദ് മഹ്ജൂബ്, യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത പ്രസ്താവനയാണ് നവേര്‍ട്ട് നടത്തിയതെന്ന് കുറ്റപ്പെടുത്തി. ഇറാഖി ദേശീയ സേനയുടെ അവിഭാജ്യഘടകമാണ് ശഹദ് അല്‍ ശഅ്ബി. ഭീകരവിരുദ്ധ യുദ്ധത്തില്‍ സൈനികര്‍ക്കൊപ്പം നിന്ന് പോരാടിയ അവര്‍ ഒട്ടേറെ ത്യാഗങ്ങള്‍ ഈ മാര്‍ഗത്തില്‍ സഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നവേര്‍ട്ട് തന്റെ തെറ്റായ പ്രസ്താവന തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരമാധികാരത്തിനു നേരായ വെല്ലുവിളി

പരമാധികാരത്തിനു നേരായ വെല്ലുവിളി

പിഎംഎഫ് ഉപനേതാവിനെ ഭീകരവാദിയെന്ന് വിളിച്ച അമേരിക്കന്‍ നടപടി ഇറാഖിന്റെ പരമാധികാരത്തിനെതിരായ വെല്ലുവിളിയാണെന്ന് സൈനിക വക്താവ് അഹ്മദ് അല്‍ അസ്അദി കുറ്റപ്പെടുത്തി. ഇറാഖ് പാര്‍ലമെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അമേരിക്കയ്ക്ക് അധികാരമില്ല. ഇത്തരം ആരോപണങ്ങളൊന്നും പി.എം.എഫിന്റെ പോരാട്ടവീര്യം തകര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്സിനെതിരേ ആത്മാര്‍ഥമായി പോരാടി രാജ്യത്തെ രക്ഷിച്ച നേതാവാണ് മുഹന്തിസെന്ന് മുതിര്‍ന്ന നേതാവ് ഫാലിഹ് ഫയ്യാദും അഭിപ്രായപ്പെട്ടു.

പോരാളികള്‍ വീടുകളിലേക്ക് മടങ്ങണം

പോരാളികള്‍ വീടുകളിലേക്ക് മടങ്ങണം

നേരത്തേ ഇറാഖിലെ ഐഎസ് വിരുദ്ധ പോരാട്ടം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ പി.എം.എഫ് സൈനികര്‍ വീടുകളിലേക്ക് മടങ്ങണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ പറഞ്ഞിരുന്നു. ഇവര്‍ ഇറാനികളാണെന്ന ധാരണയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ഇതിനെതിരേ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി തന്നെ ശക്തമായി രംഗത്തുവന്നു. ഇറാഖിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

English summary
us calls counter terrorism forces terrorists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X