കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരേ പുതിയ പടയൊരുക്കം; മേഖലയില്‍ കുഴപ്പം വിതയ്ക്കുന്നുവെന്ന് യുഎസ്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇറാനെതിരേ പുതിയ പടയൊരുക്കത്തിന് അമേരിക്ക കോപ്പുകൂട്ടുന്നു. ഇറാന്‍ മേഖലയില്‍ കുഴപ്പം വിതയ്ക്കുന്നുവെന്നും ഇറാനെ നിലക്കുനിര്‍ത്താന്‍ പുതിയ സഖ്യം രൂപീകരിക്കുമെന്നും അമേരിക്ക. അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെയാണ് ഇറാനെതിരേ പുതിയ തെളിവുകളുമായി രംഗത്ത് വുന്നിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇറാന്‍ യമനിലെ ഹൂത്തി വിമതര്‍ക്ക് മിസൈലുകള്‍ നല്‍കിയെന്നതാണ് പുതിയ ആരോപണം.

ഹൂത്തികള്‍ സൗദി വിമാനത്താവളത്തിനെതിരേ ആക്രമണം നടത്താന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഹാലെയുടെ ആരോപണം. ഇത് ഇറാന്‍ നിര്‍മിതമാണെന്നും ഇറാനാണ് ഹൂത്തികള്‍ക്ക് കൈമാറിയതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇറാന്‍ നിര്‍മിത ആയുധങ്ങള്‍ മേഖലയുടെ തങ്ങളുടെ സഖ്യകക്ഷികള്‍ക്കെതിരായ ഉപയോഗിച്ചതിനുള്ള വ്യക്തമായ തെളിവുകളാണിതെന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ കുറ്റപ്പെടുത്തി. ഇറാന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പുതിയൊരു സഖ്യം രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു.

flag

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ ഇറാന്‍ നിര്‍മിതമാണെന്ന് സൗദി അറേബ്യ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് അമേരിക്കയുടെ പുതിയ പ്രഖ്യാപനം. അമേരിക്കയുടെ പ്രഖ്യാപനം സൗദി അറേബ്യ സ്വാഗതം ചെയ്തു. സൗദി പ്രസ് ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തുവിട്ടത്. അമേരിക്കന്‍ നടപടികള്‍ക്ക് പിന്തുണയുമായി യു.എ.ഇയും രംഗത്തെത്തി. അമേരിക്ക കാണിച്ച മിസൈല്‍ അവശിഷ്ടങ്ങള്‍ ഇറാന്‍ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങള്‍ക്കുള്ള വ്യക്തമായ തെളിവാണെന്ന് യു.എ.ഇ വിദേശകാര്യമന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

 തിരഞ്ഞെടുപ്പ് ഫലം തൊട്ടരികെ... പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നാരംഭിക്കും തിരഞ്ഞെടുപ്പ് ഫലം തൊട്ടരികെ... പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നാരംഭിക്കും

English summary
The US ambassador to the UN has called for an international coalition to counter Iran's influence in the Middle East
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X