നാടുകടത്തല്‍ അവസാനിക്കുന്നില്ല; ട്രംപിന്റെ പട്ടികയില്‍ ഇനിയുള്ളത് അഞ്ചു ലക്ഷത്തോളം പേര്
വാഷിങ്ടണ്‍: അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ സ്വീകരിക്കുന്ന വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളില്‍ വലിയ പ്രതിഷേധമുയരുമ്പോഴും അതില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. അധികാരത്തിലേറിയ ശേഷം ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ആയിരക്കണക്കിന് പേരെ മാതൃരാജ്യത്തേക്കു നാടുകടത്തിയിരുന്നു. ഈ നാടുകടത്തല്‍ നടപടി ഇനിയും അവസാനിക്കില്ലെന്ന സൂചനയാണ് ഭരണകൂടം നല്‍കുന്നത്.
ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് താല്‍ക്കാലികമായി അനുവദിച്ചിരുന്ന നിയമപരമായ സംരക്ഷണമാണിപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയിലേക്ക് വന്ന, ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള 5,32,000 പേര്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. ഇവരെ ഒരു മാസത്തിനുള്ളില്‍ നാടുകടത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇവരുടെ നിയമപരമായ എല്ലാ പരിരക്ഷകളും റദ്ദാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി.

സ്പോണ്സര്ഷിപ്പോടെയാണ് ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ എത്തിയത്. യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് ഇവര്‍ക്ക് അനുവദിച്ചിരുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഈ പ്രത്യേക സ്പോണ്‍സര്‍ഷിപ്പ് പരിപാടി ആവിഷ്കരിച്ചത്. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യുഎസില്‍ പ്രവേശിക്കാനും താല്‍ക്കാലികമായി ജോലി ചെയ്ത് താമസിക്കാനും അനുവദിച്ചിരുന്ന പദ്ധതിയാണിത്.
ഹ്യുമാനിറ്റേറിയന്‍ പരോള്‍ ഫോര്‍ ക്യൂബന്‍സ്, ഹെയ്തിയന്‍സ്, നിക്കരാഗ്വന്സ്, വെനിസ്വേലന്സ് എന്നാണ് ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. ഈ നാല് രാജ്യങ്ങളില്‍ നിന്ന് പ്രതിമാസം 30,000 പേര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് അമേരിക്കയില്‍ താമസിക്കാന്‍ മുന്‍ ബൈഡന് ഭരണകൂടം അനുവദിച്ചിരുന്നു. ഇനി ഈ പദ്ധതിയിലൂടെ അന്യരാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഏപ്രില്‍ 24 നകം ഇവരുടെ നിയമപരമായ സംരക്ഷണം അവസാനിക്കും. അതിന് മുന്‍പ് രാജ്യം വിടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഎസില്‍ നിയമവിരുദ്ധമായി കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍തന്നെ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഇതുകൂടാതെ കുടിയേറ്റക്കാര്‍ക്ക് യുഎസിലേക്ക് വരാനും താമസിക്കാനുമുള്ള നിയമപരമായ വഴികള്‍ അടയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരേ വിവിധ സംഘടനകള്‍ ഫെഡറല്‍ കോടതികളെ സമീപിച്ചിട്ടുണ്ട്.
-
ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ സമയപരിധി നീട്ടി ട്രംപ്; 'ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നു' -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!











Click it and Unblock the Notifications