• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ഥാനമൊഴിയുന്നതിന് മുമ്പ് ട്രംപ് പുറത്താക്കപ്പെടുമോ; ഇംപീച്ച്മെന്‍റ് ചര്‍ച്ചകള്‍ നടക്കുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിന് നേരെ ആക്രമ സംഭവങ്ങലുടെ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്മെന്‍റ് ചെയ്യാനും അധികാരത്തില്‍ നിന്നും നീക്കം ചെയ്യാനുമുള്ള ആവശ്യം ശക്തമാവുന്നു. ട്രംപിനെ അധികാരത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞെന്നാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസിഡന്‍റിനെ പദവിയില്‍ നിന്നും പുറത്താക്കുന്നതിനായി 25-ാം ഭേദഗതി നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച് ചില കാബിനറ്റ് അംഗങ്ങള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് ജിഒപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ജോര്‍ജിയ ഉപതിരഞ്ഞെടുപ്പില്‍ വിജയം, ഡെമോക്രാറ്റുകള്‍ക്ക് ഇരുസഭകളിലും ഭൂരിപക്ഷം, പിന്നാലെ ആക്രമണം

എന്നാല്‍ എത്ര കാബിനറ്റ് ​അംഗങ്ങള്‍ ഇതിനെ പിന്തുണച്ചേക്കും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്ത കൈവന്നിട്ടില്ല. ചർച്ചകൾ ശക്തമാണെന്നും ഇത്തരം ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോട്ടില്‍ പറയുന്നു. ഇതോടെ സ്ഥാനമൊഴിയുന്നതിന് മുമ്പ് ട്രംപിനെ പുറത്താക്കുമോയെന്ന ചര്‍ച്ചകള്‍ക്ക് ചൂടേറിയിരിക്കുകയാണ്. അതേസമയം കലാപത്തിന്‍റെ പഞ്ചായത്തലത്തില്‍ വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയെല്‍ ബൗസെര്‍ വൈകീട്ട് ആറുമണിമുല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഫ്യൂ സമയത്ത് ആളുകള്‍ പുറത്തിറങ്ങരുതെന്നും ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്. അവശ്യസേവനദാതാക്കളെയും മാധ്യമങ്ങളെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിര്‍ജീനിയയിലും ഗവര്‍ണര്‍ റാല്‍ഫ് റാല്‍ഫ് നോര്‍ഥാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും ചേരുന്നതിനിടെയായിരുന്നു ട്രംപ് അനുകൂലികളുടെ ആക്രമണം ഉണ്ടായത്. പൊലീസ് നിയന്ത്രണം മറികടന്ന് പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റി അകത്തേക്ക് കടന്നതോടെ ഇരു സഭകളും അടിയന്തരമായി നിര്‍ത്തിവെക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, ആക്രമണത്തിന് പിന്നാലെ ട്രംപിനെതിരെ നടപടിയുമായി സാമൂഹ്യ മാധ്യമങ്ങള്‍ രംഗത്ത് എത്തി. ട്രംപിന്‍റെ അക്കൗണ്ടുകള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും 24 മണിക്കൂര്‍ നേരത്തേക്കും ട്വിറ്റര്‍ 12 മണിക്കൂര്‍ നേരത്തേക്കും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ട്രംപ് നടത്തിയ അടിസ്ഥാന രഹിതമായ പ്രസ്താവനകളാണ് കാപ്പിറ്റോളിലെ ആക്രമണത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അധികാര കൈമാറ്റം സമാധാനപരമായി നടക്കണം, ക്യാപിറ്റോള്‍ അക്രമത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി!!

ലോകം ഞെട്ടി; അമേരിക്കന്‍ പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍,ഒരു സ്ത്രീ മരിച്ചു

cmsvideo
  US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol

  English summary
  us capitol attack: Talks are reportedly underway to impeach Donald Trump
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X