Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് താലിബാന്‍ കമാന്‍ഡറെ അമേരിയ്ക്ക പിടികൂടി

Mehsud
കാബൂള്‍: പാക് താലിബാന്റെ സീനിയര്‍ കമാന്‍ഡര്‍മാരില്‍ ഒരാളായ ലത്തീഫ് മെഹ്‌സൂദിനെ യുഎസ് പിടികൂടിയതായി റിപ്പോര്‍ട്ട്. ഒക്ടബര്‍ 11 വെള്ളിയാഴ്ചയാണ് പെന്റഗണ്‍ വക്താക്കള്‍ ഇക്കാര്യം പറഞ്ഞത്. പാക് താലിബാന്‍ നേതാവ് ഹക്കീമുള്ള മെഹ്‌സൂദിന്റെ വിശ്വസ്തന്‍മാരില്‍ പ്രമുഖനാണ് ലത്തീഫ് മെഹ്‌സൂദ്. ഒരാഴ്ച മുന്‍പാണ് ലത്തീഫിനെ യുഎസ് സൈന്യം അറസ്റ്റ് ചെയ്തത്.

അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗമുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മടങ്ങവെയാണ് ലത്തീഫിനെ യുഎസ് സൈന്യം പിടികൂടിയതെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിയ്ക്കയുടെ നടപടി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ പ്രകോപിപ്പിച്ചതായി ഒദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

2010 ല്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചതിന്റെ സൂത്രധാരന്‍ ലത്തീഫാണെന്നാണ് അമേരിയ്ക്കയുടെ വാദം. താലിബാനുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിന് അഫ്ഗാനിസ്ഥാന്‍ ഇടനിലക്കാരനായി ഉപയോഗിയ്ക്കുന്നത് ലത്തീഫിനെയാണെന്ന് യുഎസ്, പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിയ്ക്കയിലും പാകിസ്താനിലും സംഘം ലത്തീഫ് ഉള്‍പ്പെട്ട സംഘം ഒട്ടേഖറെ ആക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നതായും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+