കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിക്കുക..! ഈ മൂന്ന് ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിക്കണം; കൊവിഡില്‍ പുതിയ മുന്നറിയിപ്പുമായി അമേരിക്ക

Google Oneindia Malayalam News

വാഷിംഗ്്ടണ്‍: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്താകമാനം ദുരന്തം വിതയ്ക്കുകയാണ്. ഒരു കോടിയില്‍ അധികം ആളുകള്‍ക്കാണ് ലോകത്ത് ഇപ്പോള്‍ രോഗം ബാധിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇപ്പോഴിതാ കൊവിഡിന് മൂന്ന് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. മൂന്ന് ലക്ഷണങ്ങളാണ് ഇവര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

Recommended Video

cmsvideo
The Centers for Disease Control and Prevention adds 3 new virus symptoms | Oneindia Malayalam
പുതിയ ലക്ഷണങ്ങള്‍

പുതിയ ലക്ഷണങ്ങള്‍

മൂക്കൊലിപ്പ് അഥവാ മൂക്കടപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണ് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ചേര്‍ത്ത പുതിയ രോഗ ലക്ഷണങ്ങള്‍. രോഗം സ്ഥിരീകരിച്ചെന്നുവരില്‍ നടത്തിയ പഠനത്തിലാണ് ഇവ കണ്ടെത്തിയത്. വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസം, ശരീരവേദന, തലവേദന, തൊണ്ടവേദന, രുചി നഷ്ടപ്പെടല്‍ എന്നിവയായിരുന്നു സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ഫെ പട്ടികയില്‍ നേരത്തെ ഉണ്ടായിരുന്നത്.

ഗവേഷണം

ഗവേഷണം

കൊവിഡിനെതിരെ സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല. രോഗവുമായി ബന്ധപ്പെട്ട് ഇനിയും ഗവേഷണം നടത്തുമ്പോള്‍ പട്ടിക പുതുക്കുന്നത് വീണ്ടും തുടരുമെന്ന് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. വ്യത്യസ്തമായ ലക്ഷണങ്ങള്‍ കൊവിഡ് ബാധിച്ച ആളുകള്‍ കണ്ടെത്തിയേക്കാം.

 പ്രകടിപ്പിക്കും

പ്രകടിപ്പിക്കും

സാര്‍സ് കൊവ് 2 വൈറസ് ബാധിച്ച ആളുകളില്‍ രണ്ട് ദിവസം മുതല്‍ 14 ദിവസത്തിന് ശേഷം രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പി്കുമെന്ന് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്ക

അമേരിക്ക

അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,242,932 ആയി. 504,366 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 5,553,107 പേര്‍ ആളുകള്‍ ഈ രോഗത്തില്‍ നിന്ന് മുക്തി നേടി. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 2,637,077 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 128,437 പേര്‍ രോഗം ബാധിച്ച് രാജ്യത്ത് മരിച്ചൂവീണു. 1,093,456 പേര്‍ക്കാണ് ഇവിടെ രോഗമുക്തി നേടിയത്.

വാക്‌സിന്‍ ഗവേഷണം

വാക്‌സിന്‍ ഗവേഷണം

ഇതിനിടെ, ആഗോള തലത്തില്‍ കൊവിഡ് ബാധ പടരുന്നതിനിടെ വൈറസിനെതിരായ വാക്‌സില്‍ ഗവേഷണം അതിവേഗം പുരോഗമിക്കുകയാണ്. കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത 140 വാക്‌സിനുകളില്‍ 13 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ പരിശോധനാ ഘട്ടത്തിലാണുള്ളത്. ഇതില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ആസ്ട്രാ സെനീകായുടേയും മൊഡണയുടേയും മരുന്നുകളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടങ്ങളില്‍ ആദ്യമായി എത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ആയ ഡോ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

മൂന്നാം ഘട്ടത്തിലെത്തി

മൂന്നാം ഘട്ടത്തിലെത്തി

വാക്‌സിന്‍ പരീക്ഷണത്തില് ആസ്ട്രാ സെനീകായാണ് മുന്നിലുള്ളത്. ഇവര്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി.പ്രാദേശികമായി ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ 127 മില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചതായി ബ്രസീല്‍ കഴിഞ്ഞ ദിവസം വ്യക്കമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 30 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. പകുതി ഡിസംബറിലും പകുതി അടുത്ത വര്‍ഷം ജനുവരിയിലും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

നാട്ടുകാരേ നിങ്ങൾ അറിഞ്ഞോ? പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല;ട്രോളുമായി എംബി രാജേഷ്നാട്ടുകാരേ നിങ്ങൾ അറിഞ്ഞോ? പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല;ട്രോളുമായി എംബി രാജേഷ്

 മദ്യം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ധാനം: മൻമോഹൻ സിംഗിന്റെ മുൻ ഉപദേഷ്ടാവിൽ നിന്ന് പണം തട്ടി!! മദ്യം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ധാനം: മൻമോഹൻ സിംഗിന്റെ മുൻ ഉപദേഷ്ടാവിൽ നിന്ന് പണം തട്ടി!!

English summary
US Centers for Disease Control and Prevention Announce three new symptoms of the Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X