കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയെ ഊറ്റിക്കുടിക്കാന്‍ അമേരിക്ക; പടയോട്ടം തുടങ്ങി, ഒരുക്കുന്നത് കോടികളുടെ തിയേറ്ററുകള്‍

സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ ഇനി സിനിമാക്കാലം; എല്ലാം തയ്യാറാക്കുന്നത് അമേരിക്കന്‍ കമ്പനി | Oneindia Malayalam

റിയാദ്: ആധുനികവല്‍ക്കരണം ശക്തിപ്പെടുത്തിയ സൗദി അറേബ്യ വര്‍ഷങ്ങളായി നിലനിന്നിരുന്ന സിനിമാ നിരോധനം നീക്കിയതിന് പിന്നാലെ പുതിയ കരാറുകള്‍ ഒപ്പുവച്ചു. രാജ്യത്ത് സിനിമാശാലകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളാണ് ഒപ്പുവച്ചിരിക്കുന്നത്. അമേരിക്കന്‍ കമ്പനികളാണ് ഇതിന് തയ്യാറായി മുന്നോട്ട് വന്നത്.

സൗദി അറേബ്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. സൗദിയുടെ എണ്ണ ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നും അമേരിക്കയാണ്. സൗദി അറേബ്യയിലെ മാറ്റങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. പുതിയ കരാറുകള്‍ അതിന്റെ ഭാഗമാണ്. വന്‍ മാറ്റങ്ങളാണ് അമേരിക്കന്‍ കമ്പനി സൗദിയില്‍ വരുത്താന്‍ പോകുന്നത്...

എഎംസി എന്റര്‍ടൈമെന്റ്

എഎംസി എന്റര്‍ടൈമെന്റ്

അമേരിക്കയിലെ ഏറ്റവും വലിയ സിനിമാശാല ശൃംഖലയുള്ള കമ്പനിയാണ് എഎംസി എന്റര്‍ടൈമെന്റ്. ഇവരാണ് സൗദിയിലേക്ക് എത്തുന്നത്. സിനിമാ നിരോധനം നീക്കിയതിന് തൊട്ടുപിന്നാലെയാണ് സൗദിയിലേക്ക് കമ്പനിയുടെ വരവ്. സൗദിയിലെ മിക്ക സ്ഥലങ്ങളിലും ഇവര്‍ സിനിമാ ശാലകള്‍ നിര്‍മിക്കും.

നിര്‍മാണം മാത്രമല്ല

നിര്‍മാണം മാത്രമല്ല

അമേരിക്കയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ ശൃംഖലയുള്ള കമ്പനിയാണ് എഎംസി എന്റര്‍ടൈമെന്റ്. സിനിമാ ശാലകള്‍ നിര്‍മിക്കാനും നടത്തിപ്പിനുമുള്ള കരാറാണ് ഈ കമ്പനിയുമായി ഉണ്ടാക്കിയരിക്കുന്നത്. എഎംസി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഒരുദിവസം മാത്രം

ഒരുദിവസം മാത്രം

എഎംസിയുടെ അറിയിപ്പ് സൗദി ഔദ്യോഗിക മാധ്യമവും ശരിവച്ചു. സിനിമാ നിരോധനം നീക്കി ഒരുദിവസം മാത്രം പിന്നിടുമ്പോഴാണ് പുതിയ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. സൗദി അറേബ്യ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ചേര്‍ന്നാണ് എഎംസി സിനിമാ തിയേറ്ററുകള്‍ നിര്‍മിക്കുന്നത്.

കന്‍സാസ് കേന്ദ്രം

കന്‍സാസ് കേന്ദ്രം

നിലവില്‍ സൗദിയിലുള്ളവര്‍ സിനിമ കാണാന്‍ അയല്‍ രാജ്യങ്ങളായ ബഹ്‌റൈനിലും യുഎഇയിലുമാണ് പോകുന്നത്. പുതിയ തീരുമാനങ്ങള്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്ന് എഎംസി സിഇഒ ആഡം അരോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയിലെ കന്‍സാസ് കേന്ദ്രമായുള്ള സിനിമാ തിയേറ്റര്‍ കമ്പനിയാണ് എഎംസി എന്റര്‍ടൈമെന്റ്.

11000 സിനിമാ ശാലകള്‍

11000 സിനിമാ ശാലകള്‍

അമേരിക്കയിലും യൂറോപ്പിലും മാത്രം ഇവര്‍ക്ക് 11000 സിനിമാ ശാലകളുണ്ട്. എല്ലാം അത്യാധുനിക സൗകര്യങ്ങളോട് കൂടിയത്. സമാനമായ സൗകര്യങ്ങളുള്ള ശാലകള്‍ തന്നെയായിരിക്കും സൗദിയിലും ഒരുക്കുക. ഇതുസംബന്ധിച്ച കരാറില്‍ സിനിമാ ശാലകളുടെ നടത്തിപ്പ് അവകാശവും എഎംസിക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വോക്‌സ് സിനിമാസിന് തിരിച്ചടി

വോക്‌സ് സിനിമാസിന് തിരിച്ചടി

പശ്ചിമേഷ്യയില്‍ സിനിമാ തിയേറ്റര്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് ദുബായ് കേന്ദ്രമായുള്ള വോക്‌സ് സിനിമാസ് ആണ്. ഗള്‍ഫിലും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലുമായി ഇവര്‍ക്ക് 300 ലധികം തിയേറ്ററുകളുണ്ട്. എഎംസിയുടെ വരവ് വോക്‌സിന് കനത്ത തിരിച്ചടിയാകും. ഇരു കമ്പനികളും തമ്മില്‍ ഇക്കാര്യത്തില്‍ വാശിയേറിയ മല്‍സരം നടക്കുമെന്നാണ് വിലയിരുത്തുന്നത്.

വഴിമാറി സഞ്ചരിക്കുന്നു

വഴിമാറി സഞ്ചരിക്കുന്നു

സൗദി അറേബ്യ ഇതുവരെ പിന്തുടര്‍ന്നിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നു വഴിമാറി സഞ്ചരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ സിനിമകള്‍ക്കുള്ള വിലക്കും എടുത്തുകളഞ്ഞത് തിങ്കളാഴ്ചയാണ്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് ഒഴിവാക്കിയത്.

വാണിജ്യ സിനിമകള്‍ മാര്‍ച്ചില്‍

വാണിജ്യ സിനിമകള്‍ മാര്‍ച്ചില്‍

വാണിജ്യ സിനിമകള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിന് എത്തും. 35 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സിനിമ സൗദിയില്‍ പ്രദര്‍ശനത്തിന് വരുന്നത്. മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മാര്‍ച്ച് മുതല്‍ വാണിജ്യ സിനിമകള്‍ സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിപ്പ്.

സമ്പൂര്‍ണ പരിഷ്‌കാരം

സമ്പൂര്‍ണ പരിഷ്‌കാരം

വിഷന്‍ 2030 എന്ന പേരില്‍ സമ്പൂര്‍ണ പരിഷ്‌കാരങ്ങള്‍ സൗദി ഭരണകൂടം നടപ്പാക്കി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിനോദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. സിനിമകള്‍ 35 വര്‍ഷത്തിലധികമായി സൗദിയില്‍ പ്രദര്‍ശിപ്പിക്കാറില്ല. യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് പുതിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

മതവിരുദ്ധമാണോ

മതവിരുദ്ധമാണോ

സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് മതവിരുദ്ധമാണെന്ന് അഭിപ്രായമുള്ള നിരവധി പണ്ഡിതന്‍മാരുണ്ട്. ഈ അഭിപ്രായം ശക്തിപ്പെട്ടപ്പോഴാണ് 1980കളില്‍ സൗദിയില്‍ സിനിമ നിരോധിച്ചത്. ഇനിയും വിനോദങ്ങളില്‍ നിന്നു ജനത്തെ തടഞ്ഞുനിര്‍ത്തുന്നത് ഗുണം ചെയ്യില്ല എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.

റിയാദിലും ജിദ്ദയിലും

റിയാദിലും ജിദ്ദയിലും

അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് സൗദി അറേബ്യ. ഇവിടെ സിനിമ വീണ്ടും എത്തുന്നത് സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പുണ്ടാക്കുമെന്നാണ് കരുതുന്നത്. റിയാദിലും ജിദ്ദയിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമാശാലകള്‍ തുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പണ്ഡിത സമൂഹം മനസിലാക്കണം

പണ്ഡിത സമൂഹം മനസിലാക്കണം

സൗദി അറേബ്യയിലുള്ളവര്‍ നിലവില്‍ അയല്‍രാജ്യങ്ങളിലെത്തിയാല്‍ പുത്തന്‍ സിനിമകള്‍ കാണാറുണ്ട്. യുഎഇയിലും ബഹ്റൈനിലും സിനിമ കാണുന്ന സൗദിക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ പണ്ഡിത സമൂഹം മനസിലാക്കണമെന്ന് സൗദി അറേബ്യ ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി അധ്യക്ഷന്‍ അഹ്മദ് അല്‍ ഖാതിബ് പറഞ്ഞു.

2000 കോടി ഡോളര്‍

2000 കോടി ഡോളര്‍

സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും തുക സ്വന്തം രാജ്യത്തിന് തന്നെ കിട്ടുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ നിരോധനം നീക്കിയത്. വിനോദ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ സൗദി ഇനിയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കും

വിനോദസഞ്ചാരികളെ ആകര്‍ഷിക്കും

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിനോദങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ നീക്കിവച്ചിട്ടുള്ളത് 267 കോടി ഡോളറാണ്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍ നിന്നാണ് ഇത്രയും തുക ചെലവിടുന്നത്. വിദേശികളെയും അതുവഴി വിദേശപണവും രാജ്യത്തേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സൗദിയില്‍ സ്ത്രീ-പുരുഷന്‍മാര്‍ ഇടകലരുന്ന പരിപാടികള്‍ക്ക് നിരോധനമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ചില ഇളവുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് പങ്കെടുത്ത പരിപാടികളും പിന്നീട് നടന്നു.

English summary
US chain AMC signs deal to build and operate movie theaters in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X