Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയെ ഞെട്ടിച്ച് ചൈനയുടെ നീക്കം; ബന്ധം വഷളാകുന്നു, ഇരുരാജ്യങ്ങൾക്കിടയിൽ സംഭവിക്കുന്നത് എന്ത് ?

ബീജിംഗ്: ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുമായി നേരത്തെ അമേരിക്ക രംഗത്തെത്തിയിരുന്നു. രാജ്യത്ത് ചൈനയ്ക്ക് യാതൊരുവിധ നയതന്ത്ര പരിരക്ഷയും ലഭിക്കില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കുകയായിരുന്നു. ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക 72 മണിക്കൂര്‍ സമയം അനുവദിക്കുകയും ചെയ്തിരുന്നു, എന്നാല്‍ ഇതിന് ശേഷവും പ്രവര്‍ത്തനം തുടര്‍ന്ന കോണ്‍സുലേറ്റ് അമേരിക്കന്‍ പോലിസ് എത്തി ഉദ്യോഗസ്ഥരെ പുറത്താക്കി അടപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി ചൈന രംഗത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്..

പതാക താഴ്ത്തിക്കെട്ടി

പതാക താഴ്ത്തിക്കെട്ടി

അമേരിക്കയുടെ നടപടിക്ക് മറുപടിയെന്നോണം ചൈനയിലെ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തിക്കെട്ടിയാണ് ചൈനയുടെ നീക്കം. ഇവിടെയുള്ള എല്ലാ നയതന്ത്ര പ്രതിനിധികളോടും ഇന്ന് രാജ്യം വിടാന്‍ ചൈന ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയയുടെ നടപടിക്ക് പിന്നാലെയാണ് ചൈനയും ഇത്തരത്തിലുള്ള ഒരു നീക്കം നടത്തിയിരിക്കുന്നത്.

ആരോപണം

ആരോപണം

ചാരവൃത്തിയും ബൗദ്ധിക സ്വത്തവകാശ മോണവും ആരോപിച്ചാണ് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടത്. ഈ മാസം 21നായിരുന്നു യുഎസ് ഇക്കാര്യം ചൈനയോട് ആവശ്യപ്പെട്ടത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനയും അമേരിക്കയും തമ്മലുള്ള ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാ്ണ് പുതിയ ആരോപണം.

Recommended Video

cmsvideo
    47 More Chinese Mobile Apps Banned In India | Oneindia Malayalam
    കൂടുതല്‍ വഷളായി

    കൂടുതല്‍ വഷളായി

    യുഎസ് കോണ്‍സുലേറ്റിന്റെ പതാക താഴ്ത്തിക്കെട്ടിയ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ ചൈന എത്ര സമയമാണ് നല്‍കിയിരിക്കുന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റിലേക്കുള്ള റോഡുകള്‍ അടച്ചിട്ട നിലയിലാണ്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച വാരിലെ ആറ് മണിക്ക് മുമ്പ് കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ടിബറ്റ് ഉള്‍പ്പടെ

    ടിബറ്റ് ഉള്‍പ്പടെ

    ടിബറ്റ് ഉള്‍പ്പടെ ഒട്ടേറെ പ്രദേശങ്ങള്‍ സിച്ചുവാന്‍ പ്രാവശ്യയിലെ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ പ്രവര്‍ത്തന പരിധിയിലാണ്. 2012ല്‍ ചോങ്ക്വീങ് പൊലീസ് മേധാവി വാങ് ലിയുന്‍ കൂറുമാറി അഭയം തേടിയത് ഇവിടെയാണ്. തുടര്‍ന്നുള്ള സംഭവവികാതസങ്ങളെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവ് ബോ സിലായി രാജിവയ്‌ക്കേണ്ടി വന്നിരുന്നു.

     കൂടുതല്‍ കോണ്‍സുലേറ്റുകള്‍

    കൂടുതല്‍ കോണ്‍സുലേറ്റുകള്‍

    അതേസമയം, ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ വഷളാകുന്ന സാഹചര്യാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതിനിടെ യുഎസിലെ കൂടുതല്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+