Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചടിച്ച് ചൈന; അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ചുങ്കം 84 ശതമാനമാക്കി

വാഷിം​ഗ്ടൺ: യു എസും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് രൂക്ഷമാകുന്നു. യു എസിനെതിരെ ചൈന തിരിച്ചടി ശക്തമാക്കി. അമേരിക്കൻ ഉൽപന്നങ്ങൾക്ക് മേലുള്ള ചുങ്കം 84 ശതമാനമാക്കി. നേരക്കെ 34 ശതമാനം ചുങ്കമായിരുന്നു ചുമത്തിയിരുന്നത്. ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറുക്കുമതിയുടെ തീരുവ ഏകദേശം ഇരട്ടിയാക്കിയതിന് പിന്നാലെയാണ് ചൈനയും തിരിച്ചടിച്ചത്. ഏപ്രിൽ 10 മുതൽ യു എസ് ഉൽപ്പന്നങ്ങളുടെ താരിഫ് 34 ശതമാനത്തിൽ നിന്ന് 84 ശതമാനമായി ഉയരുമെന്ന് സ്റ്റേറ്റ് കൗൺസിലിന്റെ താരിഫ് കമ്മീഷൻ ഓഫീസ്
അറിയിച്ചു.

ചുങ്കത്തിന്റെ ആവർത്തിച്ചുള്ള വർദ്ധനവ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാരം സ്തംഭനാവസ്ഥയിലേത്ത് കൊണ്ടുവരുന്നമെന്ന ആശങ്കയുണ്ട്. യു എസ് വ്യാപാര പ്രതിനിധിയുടെ ഓഫീസ് അനുസരിച്ച് 2024 ൽ 143. 5 ബില്യൺ ഡോളർ ചരക്കുകൾ ചൈനയിലേക്ക് കയറ്റുമതി ചെയ്തു. അതേ സമയം, 438. 9 ബില്യൺ ഡോളർ സാധനങ്ങൾ ഇറക്കുമതി ചെയ്തു.

china

ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച ഒരു പുതിയ തീരുവ നയം പ്രഖ്യാപിക്കുകയും മറ്റ് രാജ്യങ്ങൾക്ക് തിരിച്ചടി നൽകരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജപ്പാൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ താരിഫുകളിൽ ചർച്ച നടത്താൻ തയ്യാറാണെന്ന സൂചവയുണ്ട്. എന്നാൽ ചൈന കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചനയാണുള്ളത്. യു എസ് വീണ്ടും തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ ചൈനയും പ്രതികരിച്ചു. പിന്നാലെ 50 ശതമാനം അധിക വർദ്ധനവ് പ്രഖ്യാപിച്ച്, ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതിയുടെ മൊത്തം അളവ് 104 ശതമാനം ആക്കി.

ചൈനയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് യു എസ് ഏർപ്പെടുത്തുന്ന 104 ശതമാനം അധിതച്ചുങ്കം ബുധൻ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ തീരുവ ഭീഷണിക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 104 ശതമാനം അധികച്ചുങ്കം ചുമത്തിത്. ചൈന അമേരിക്കക്കെതിരെ ചുമത്തിൽ 34 ശതമാനം തീരുവ പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം അധികച്ചുങ്കം ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+