ചുങ്ക യുദ്ധത്തിൽ ആര് ജയിക്കും? യുഎസ് ചൈനയ്ക്ക് ഏർപ്പെടുത്തിയ അധിക ചുങ്കം മൊത്തം 145 ശതമാനം
വാഷിംഗ്ടൺ: ചൈനയ്ക്ക് മേൽ ചുമത്തിയ മൊത്തം ചുങ്കം145 ശതമാനമാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അതുപോലെ ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച തീരുമാനം നിലവിൽ വന്നതായി വൈറ്റ് ഹൗസ് ഉത്തരവ് വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് ചൈനയ്ക്ക് മേൽ 125 ശതമാനം ചുങ്കം അമേരിക്ക പ്രഖ്യാപിച്ചത്.
ചൈനയും യു എസും തമ്മിലുള്ള വ്യാപര യുദ്ധം കനക്കുന്നതിനിടെയാണ് ചൈനയ്ക്ക് ബുധനാഴ്ച 104 ശതമാനം തീരുവ ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ചൈന യു എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കിന് 84 ശതമാനം തീരുവ ചുമത്തി. ചൈനയുടെ നീക്കത്തിന് പിന്നാലെ യു എസ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വീണ്ടും ഉയർത്തി 125 ശതമാനമാക്കി. ക്യുമുലേറ്റീവ് താരിഫ് നിരക്ക് ഉയർത്തി കൊണ്ട് മുമ്പ് ചൈനയിൽ ചുമത്തിയിരുന്ന ഫെന്റെനൈൽ സംബന്ധമായ ഇറക്കുമതികളെ പ്രത്യേകമായി ലക്ഷ്യമിടുന്ന 20 ശതമാനം അധിക തീരുവയും ഇതിൽ ഉൾപ്പെടുന്നു.

ചൈനയുടെ പ്രതികരണം യു എസിനുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.ചർച്ചയ്ക്ക് യു എസ് ഒരുക്കമാണെങ്കിൽ ചൈനയുടെ വാതിലുകൾ എല്ലായ്പ്പോഴും തുറന്നുകിടക്കുമെന്നും പക്ഷേ ചർച്ചകൾ പരസ്പര ബഹുമാനവും സമത്വവും മുൻനിർത്തിയുള്ളതാകണം, സമ്മർദ്ദം മുന്നറിയിപ്പ് , ഭീഷണി തുടങ്ങിയവയൊന്നും ചൈനയുമായി ഇടപെടുന്നതിനുള്ള ശരിയായ മർഗങ്ങളല്ലെന്നും ചൈന പറഞ്ഞിരുന്നു.
" വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തവും ശക്തവുമാണ്. ചർച്ചയ്ക്ക് യു എസ് ഒരുക്കമാണെങ്കിൽ ചൈനയുടെ വാതിലുകൾ എല്ലായ്പ്പോഴും തുറന്നുകിടക്കും. പക്ഷേ ചർച്ചകൾ പരസ്പര ബഹുമാനവും സമത്വവും മുൻനിർത്തിയുള്ളതാകണം. സമ്മർദ്ദം മുന്നറിയിപ്പ് , ഭീഷണി തുടങ്ങിയവയൊന്നും ചൈനയുമായി ഇടപെടുന്നതിനുള്ള ശരിയായ മർഗങ്ങളല്ല, ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഹീ യോങ് ക്വിയാൻ പറഞ്ഞു. വ്യാപാര യുദ്ധത്തിനായി യു എസ് ശഠിച്ചാൽ ചൈനയും അതേ നിലപാട് സ്വീകരിക്കുമെന്നും യോങ് ക്വിയാൻ പറഞ്ഞു.
തൃശൂർ∙ മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ചനിലയിൽ. കുഴൂർ സ്വർണപ്പള്ളം മഞ്ഞളി അജീഷിന്റെ മകൻ ഏബൽ ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം മുതലാണ് ഏബലിനെ കാണാതായത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.
Also Read
ജെഡിയു നേതാവിന്റെ കൊലപാതകം: 5 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ്
കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാൾക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തിൽ ഉണ്ടെന്ന് ഇയാൾ പറയുന്നത്. ഇതനുസരിച്ച് പൊലീസ് തിരച്ചിൽ നടത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ADVERTISEMENT
For Manorama OnlineFor Manorama Online
താണിശ്ശേരി സെന്റ് സേവിയേഴ്സ് സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച ഏബൽ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പിടിക്കപ്പെട്ടയാളാണ് കസ്റ്റഡിയിലുള്ള യുവാവ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
എന്നാൽ ആഗോള വിപണിയിൽ മറ്റ് രാഷ്ട്രങ്ങളോട് ചൈന പുലർത്തുന്ന ബഹുമാന കുറവാണ് ചൈനയുടെ മേൽ അധിക നികുതി ഏർപ്പെടുത്താനുള്ള കാരണമെന്നാണ് യു എസ് പറയുന്നത്.












Click it and Unblock the Notifications