ചൈനയെ കുരുക്കി യുഎസ്; ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ആശ്വാസം, ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു
വാഷിംഗ്ടൺ: ചൈനയെ വിടാതെ യു എസ്. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് യു എസ് പ്രസിഡന്റെ ട്രംപ് മരവിപ്പിച്ചു. 90 ദിവസത്തേക്ക് ചുങ്കം 10 ശതമാനം മാത്രമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ലോക വിപണികളോട് ചൈന കാണിക്കുന്ന ബഹുമാനക്കുറവിന്റെ അടിസ്ഥാനത്തിൽ യു എസ് ചൈനയ്ക്ക് ഈടാക്കുന്ന തീരുവ 125 ശതമാനമായി താൻ ഉയർത്തുന്നതായി ട്രംപ് പറഞ്ഞു. അത് ഉടനടി പ്രബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
75 ൽ അധികം രാജ്യങ്ങൾ യു എസുമായി ചർച്ച നടത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലോ രൂപത്തിസോ തീരുവകളോട് പ്രതികാരം ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ട ട്രംപ് 90 ദിവസത്തേക്ക് താത്കാലികമായി നിർത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും അത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും പറഞ്ഞു.

നേരത്തെ ചൈന അമേരിക്കൻ ഉൽപന്നങ്ങൾക്ക് മേലുള്ള ചുങ്കം 84 ശതമാനമാക്കിയിരുന്നു. 34 ശതമാനം ചുങ്കമായിരുന്നു ആദ്യം ചുമത്തിയിരുന്നത്. ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറുക്കുമതിയുടെ തീരുവ ഏകദേശം ഇരട്ടിയാക്കിയതിന് പിന്നാലെയാണ് തീരുവയിൽ വീണ്ടും വർദ്ധനവ് ചൈന വരുത്തിയത്. ഏപ്രിൽ 10 മുതൽ യു എസ് ഉൽപ്പന്നങ്ങളുടെ താരിഫ് 34 ശതമാനത്തിൽ നിന്ന് 84 ശതമാനമായി ഉയരുമെന്നാണ് അറിയിച്ചത്. എന്നാൽ ചൈനയുടെ ഈ നീക്കത്തിന് പിന്നാലെയാണ് യു എസ് ഇങ്ങനൊരു തീരുമാനത്തിൽ എത്തിയത്.
യു എസ് കഴിഞ്ഞയാഴ്ച ഒരു പുതിയ തീരുവ നയം പ്രഖ്യാപിച്ചിരുന്നു. ജപ്പാൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ താരിഫുകളിൽ ചർച്ച നടത്താൻ തയ്യാറാണെന്ന സൂചനുണ്ട്. എന്നാൽ ചൈന തിരിച്ചടിക്കുകയായിരുന്നു. യു എസ് വീണ്ടും തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ തന്നെ ചൈനയും യു എസിനെതിരെ പ്രതികരിച്ചു. എന്നാൽ യു എസ് 50 ശതമാനം അധിക വർദ്ധനവ് പ്രഖ്യാപിച്ച്, ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതിയുടെ മൊത്തം അളവ് 104 ശതമാനം ആക്കി.
അമേരിക്കയുടെ തീരുവ ഭീഷണിക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ചൈന അമേരിക്കക്കെതിരെ ചുമത്തിൽ 34 ശതമാനം തീരുവ പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം അധികച്ചുങ്കം ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ചൈന അതിൽ നിന്നും കൂട്ടുകയായിരുന്നു....












Click it and Unblock the Notifications