കമ്പനിയിലെ ജീവനക്കാര്‍ക്കെല്ലാം ഗംഭീര പാര്‍ട്ടി, മദ്യസല്‍ക്കാരം, പിന്നാലെ ജീവനക്കാരുടെ പണി പോയി
വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ ബിഷപ്പ് ഫോക്‌സ് ഇപ്പോള്‍ ലോകത്തുള്ള പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ജീവനക്കാര്‍ക്കായി ഗംഭീര പാര്‍ട്ടി ഒരുക്കിയിരിക്കുകയാണ്. മദ്യസല്‍ക്കാരവുമുണ്ടായിരുന്നു. ബ്രാന്‍ഡഡ് മദ്യമാണ് ഇതിനായി ഒഴുക്കിയത്. എല്ലാം ആഡംബര ബ്രാന്‍ഡുകള്‍ മാത്രം.
ഒരു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സാണ് ഇവര്‍ വിളിച്ചത്. അതില്‍ അത്യാഡംബരമായ കാര്യങ്ങളാണ് നടന്നത്. തുടര്‍ന്ന് സംഭവിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇവര്‍ കമ്പനിയിലെ നല്ലൊരു ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരിക്കുകയാണ്. ഏകദേശം മൊത്തം ജീവനക്കാരില്‍ 13 ശതമാനത്തെയാണ് കമ്പനി പിരിച്ചുവിട്ടത്.

അതേസമയം കമ്പനിയുടെ പുതിയ തീരുമാനത്തില്‍ ഏകദേശം 50 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമാവുക. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ജീവനക്കാര്‍ക്കായി ആഡംബര പാര്‍ട്ടി നടത്തിയത്. ഈ മേഖലയിലെ പ്രമുഖരെ അടക്കം ക്ഷണിക്കുകയും ചെയ്തിരുന്നു. ബിഷപ്പ് ഫോക്‌സ് ലോഗോയില്‍ ഇവര്‍ വിലയേറിയ മദ്യങ്ങളാണ് ഇവിടെ വിളമ്പിയത്. ഒപ്പം ധാരാളം ഭക്ഷണവുമുണ്ടായിരുന്നു.
പാര്‍ട്ടിയില്‍ പങ്കെടുത്ത ജീവനക്കാരോട് അടക്കം അതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ബിഷപ്പ് ഫോക്‌സ് ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏപ്രില്‍ അവസാനമായിരുന്നു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.
പാര്‍ട്ടിയും, മദ്യസല്‍ക്കാരവും കഴിഞ്ഞ് ഒരു ആഴ്ച്ചയ്ക്കുള്ളിലാണ് ജീവനക്കാരുടെ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. പലരും ജോലി പോയ കാര്യമാണ് പങ്കുവെച്ചത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ബിഷപ്പ് ഹൗസില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നതെന്ന് ഇവര്‍ പറയുന്നു. പാര്‍ട്ടി നടന്നപ്പോള്‍ ആരും പിരിച്ചുവിടുമെന്ന് കരുതിയിട്ടില്ലായിരുന്നു.
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല പിരിച്ചുവിടലെന്ന് ജീവനക്കാര്‍ പറയുന്നു. പലരും പുതിയ ജോലി ഉണ്ടെങ്കില്‍ പറയാന്‍ ട്വിറ്ററില്‍ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇത്ര വലിയ പാര്‍ട്ടി നടത്താന്‍ പണമുള്ള കമ്പനി എന്തിനാണ് ഇത്രയും പേരെ പിരിച്ചുവിടുന്നതെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
അതേസമയം ഈ ആഡംബര പാര്‍ട്ടിക്ക് എത്ര പണം ചെലവഴിച്ചു എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അഴിച്ചുപണിയാണ് കമ്പനിയില്‍ നടക്കുന്നതെന്ന് ബിഷപ്പ് ഫോക്‌സ് സ്ഥിരീകരിച്ചു. ഇത് കമ്പനിയെ ശക്തമായ സാമ്പത്തിക നിലയില്‍ എത്തിച്ചുവെന്നും, അത് നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ബിഷപ്പ് ഫോക്‌സ് സ്ഥിരീകരിച്ചു.
കമ്പനി പുതിയ പാദത്തില്‍ വലിയ ലാഭത്തിനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ടീമിന്റെ പെര്‍ഫോമന്‍സില്‍ വേണ്ടത്ര നേട്ടം കമ്പനിക്ക് ലഭിച്ചില്ലെന്ന് സൂചനയുണ്ട്. അതാണ് അഴിച്ചുപണി നടത്താന്‍ കാരണമായത്. പെര്‍ഫോമന്‍സ് കുറഞ്ഞവരെയാണോ മാറ്റിയതെന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications