സിറിയയിലെ ഐസിസിന്റെ തല പോയോ..?? അബു ജന്തലിനെ കൊന്നെന്ന് അമേരിക്കയുടെ സ്ഥിരീകരണം.
അഭ്യൂഹങ്ങള്‍ക്ക് വിരാമം. ഐസിസ് നേതാവ് അബു ജന്തല്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക
ദമാസ്‌കസ് :ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രമുഖ നേതാക്കളിലൊരാളായ അബു ജന്തല്‍ അല്‍ കുവൈത്തി കൊല്ലപ്പെട്ടതായി അമേരിക്കയുടെ സ്ഥിരീകരണം. ഐസിസിനെതിരെ പോരാട്ടം നടത്തുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അബു ജന്തല്‍ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്കയിലെ മുതിര്‍ന്ന സൈനിക മേധാവി നല്‍കുന്ന വിവരം. തബ്ക്വ ഡാമിന് സമീപത്ത് തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ അബു ജന്തല്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റഖയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ പ്രമുഖ നേതാവാണ് ജന്തല്‍. അബു ജന്തല്‍ കൊല്ലപ്പെട്ടതായി നിരവധി നാളുകളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

അമേരിക്ക നേതൃത്വം നല്‍കുന്ന സംയുക്ത വ്യോമ സേന ജന്തലിനെ കഴിഞ്ഞ കുറച്ചു നാളുകളായി ലക്ഷ്യം വെച്ചിരിക്കുകയായിരുന്നു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സമിതിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയകളില്‍ ഐസിസ് അനുകൂലികള്‍ ജന്തല്‍ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള സൂചനകളും പങ്കുവെയ്ക്കുന്നുണ്ട്. അബു ജന്തലിന്റെ മരണം സംബന്ധിച്ച് സിറിയയില്‍ സൈനിക നീക്കം നടത്തുന്ന സംയുക്ത സേനയുടെ ഭാഗത്ത് നിന്നുള്ള ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണ് അമേരിക്ക നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications