കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്‍ തന്നെ പ്രസിഡന്റെന്ന് യുഎസ് കോണ്‍ഗ്രസ്, അധികാരം കൈമാറുമെന്ന് പ്രഖ്യാപിച്ച് ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അക്രമങ്ങള്‍ക്കും ആരോപണങ്ങള്‍ ഇനി വിട. അമേരിക്കയില്‍ ജോ ബൈഡന്‍ അടുത്ത പ്രസിഡന്റാവും. യുഎസ് ഇലക്ട്രല്‍ കോളേജിന്റെ ഫലം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഇതോടെ ഔദ്യോഗികമായി തന്നെ ബൈഡന്‍ പ്രസിഡന്റ് പദവി ഉറപ്പിച്ചു. സെനറ്റിലും കോണ്‍ഗ്രസിലും ഒരുപോലെ തിരിച്ചടിയേറ്റിരിക്കുകയാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക്. വന്‍ പ്രതിഷേധം വാഷിംഗ്ടണില്‍ പാര്‍ലമെന്റിന് മുന്നില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ രാജ്യത്തിന് നാണക്കേടുണ്ടായിരിക്കുന്ന വേളയില്‍ ബൈഡന്റെ വിജയം പ്രഖ്യാപിക്കുന്നത്.

1

ഡൊണാള്‍ഡ് ട്രംപിനുള്ള വന്‍ തിരിച്ചടിയാണിത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാണ് ട്രംപ് ഇത്രയും നാള്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ ദിവസം ട്രംപിന്റെ പൊതു പരിപാടിക്ക് പിന്നാലെ വന്‍ ജനക്കൂട്ടം യുഎസ് ക്യാപിറ്റോളിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ചിരുന്നു. വോട്ടെണ്ണല്‍ തടഞ്ഞ് ട്രംപിനെ ജേതാവായി പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം. വന്‍ ഏറ്റുമുട്ടലാണ് നടന്നത്. നാല് പേരെങ്കിലും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ട്രംപ് വൈകാതെ തന്നെ അധികാര കൈമാറ്റം നടത്തേണ്ടി വരും. യുഎസ്സിലെ അക്രമം ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

യുഎസ് സെനറ്റും ഹൗസും എല്ലാ ആരോപണങ്ങളെയും തള്ളി. ജോര്‍ജിയയിലെയും പെനിസില്‍വാനിയയിലെയും ഇലക്ട്രല്‍ വോട്ടുകളെ അസാധുവാക്കണമെന്നായിരുന്നു വാദം. എന്നാല്‍ ഇതിനൊന്നും സെനറ്റും ഹൗസും വഴങ്ങിയില്ല. റിപബ്ലിക്കന്‍ പാര്‍ട്ടി അരിസോണയിലെയും നെവാഡയിലെയും മിഷിഗണിലെയും വിജയത്തെയും തള്ളിയിരുന്നു. ഇതും തങ്ങള്‍ക്ക് അനുകൂലമാണെന്നായിരുന്നു റിപബ്ലിക്കന്‍മാരുടെ വാദം. എന്നാല്‍ ചര്‍ച്ചയിലെത്തും മുമ്പേ തന്നെ ഈ പ്രമേയമെല്ലാം പരാജയപ്പെട്ടു. ഇതിന് പിന്നാലെ ബൈഡന്റെ വിജയത്തിന് യുഎസ് കോണ്‍ഗ്രസ് സര്‍ട്ടിഫൈഡ് ചെയ്തു.

അതേസമയം അധികാരം കൈമാറ്റം നിയമപരമായി തന്നെ നടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപും പ്രഖ്യാപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് അദ്ദേഹം വീണ്ടും ആരോപിച്ചു. ഇതോടെ ജനുവരി ഇരുപതിന് ബൈഡന്‍ പ്രസിഡന്റ് പദവിയിലെത്തുമെന്ന് ഉറപ്പായി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡന്റ് ഭരണത്തിന്റെ അവസാനമാണ് ഇതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ അമേരിക്കയെ മികച്ചതാക്കാനുള്ള തന്റെപോരാട്ടത്തിന്റെ തുടക്കം മാത്രമാണിതെന്നും ട്രംപ് വ്യക്തമാക്കി.

നേരത്തെ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സെഷന്‍ നടക്കുമ്പോഴാണ് അക്രമികള്‍ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചെത്തിയത്. ഇതോടെ ഇവിടെയും നടപടികള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. രാത്രി എട്ട് മണിയോടെയാണ് ഇത് പിന്നീട് ആരംഭിച്ചത്. റിപബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് ഇലക്ട്രല്‍ കോളേജ് വിജയത്തെ തള്ളിയിരുന്നു. ഇത് ശരിയായ തീരുമാനമാണെന്നായിരുന്നു ക്രൂസ് പറഞ്ഞത്. എന്നാല്‍ അക്രമത്തെ ക്രൂസ് അപലപിച്ചു. നേരത്തെ അരിസോണയിലെ വിജയത്തെ കുറിച്ച് യുഎസ് കോണ്‍ഗ്രസ് കമ്മീഷനെ വെച്ച് അന്വേഷിക്കണമെന്ന് ക്രൂസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഎസ് ഹൗസിലും സെനറ്റിലും ഇത് പരാജയപ്പെട്ടു.

Recommended Video

cmsvideo
US Lawmakers Went To Underground Tunnel As Pro-Trump Mob Stormed Capitol

English summary
us congress officially affirmed joe biden is next president, trump agreed to transfer of power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X