കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ മരണസംഖ്യ 6000 ആയി....സ്‌പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ചുവീണത് ആയിരത്തിലധികം പേര്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണ വൈറസില്‍ ലോക രാഷ്ട്രങ്ങള്‍ ഭീതി. മരണനിരക്കുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 6000 കവിഞ്ഞു. ആഗോള തലത്തില്‍ മരണനിരക്ക് 53000 പിന്നിട്ടു.ഇതുവരെ 1,013000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ മരണനിരക്ക് പതിനായിരം കടന്നു. ഒരു ദിവസം ആയിരം പേരിലധികം മരിച്ചുവീഴുന്നതിനും സ്‌പെയിന്‍ സാക്ഷിയായി. ഇതുവരെ 10,348 പേരാണ് മരിച്ചത്. കഴിഞ്ഞദിവസം 1,12065 പേര്‍ക്കാണ് ഇതുവരെ സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചത്. മരിച്ചുവീഴുന്നവരുടെയോ രോഗം ബാധിക്കുന്നവരുടെയോ കാര്യത്തില്‍ യാതൊരു കുറവും സ്‌പെയിനില്‍ രേഖപ്പെടുത്തിയിട്ടില്ല.

1

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി കൊറോണയ്‌ക്കെതിരെ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്നതിനായി പ്രമേയം പാസാക്കി. അമേരിക്കയില്‍ ഒമ്പതിനായിരത്തിലധികം പേര്‍ രോഗവിമുക്തി നേടിയത് ആശ്വാസകരമാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എന്‍95 മാസ്‌കുകളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. ഇതിനായി പ്രതിരോധ നിര്‍മാണ നിയമം കൊണ്ടുവന്നിട്ടുണ്ട്. വാഷിംഗ്ടണില്‍ സ്റ്റേ അറ്റ് ഹോം മെയ് നാല് വരെ നീട്ടിയിരിക്കുകയാണ്. വൈറസ് വ്യാപനം തടയാന്‍ ഒരുമാസം കൂടി നീട്ടിയിരിക്കുകയാണ് വീട്ടിലിരിക്കാനുള്ള നടപടിയെന്ന് വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ജെയ് ഇന്‍സ്ലീ പറഞ്ഞു.

അതേസമയം ചൈനയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 3322 ആയി. നാല് പേര്‍ കൂടി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാത്ത 60 കേസുകളാണ് ചൈനയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കൊറോണ കേസുകളുണ്ടെന്ന് ഡോക്ടര്‍മാര്‍. ഇതുവരെ 772 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമ്പതിനായിരത്തോളം പേര്‍ക്ക് രോഗമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മെഡിക്കല്‍ സ്റ്റാഫുകള്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ 54 മരണങ്ങളാണ് ഇറാഖില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ കേസുകളില്ലെന്നും എല്ലാ ആരോപണങ്ങളും തെറ്റാണെന്നും ഇറാഖ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Recommended Video

cmsvideo
ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക | Oneindia Malayalam

ഇറ്റലിയില്‍ മരണനിരക്ക് കുറയുന്നു എന്ന ആശ്വാസത്തിലാണ് ഡോക്ടര്‍മാര്‍. മാര്‍ച്ച് പത്തിന് ലോക്ഡൗണിന് ശേഷം കാര്യമായ മാറ്റം വന്നതായിട്ടാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 760 പേരാണ് മരിച്ചത്. അതേസമയം 800ലധികം പേര്‍ മുന്‍ ദിവസങ്ങളില്‍ മരിച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് കുറവുണ്ട്. ഇതുവരെ 13915 പേരാണ് ഇറ്റലിയില്‍ മരിച്ചത്. അതേസമയം ഇറാനെ സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ഇറാന് കൊറോണ പ്രതിസന്ധി വളരെ ഉയര്‍ന്ന തോതിലാണ്. അവര്‍ക്ക് ഇപ്പോള്‍ സഹായം ആവശ്യമാണ്. അമേരിക്ക അതിന് തയ്യാറാണ്. അവര്‍ അതിന് സന്നദ്ധമാണോ എന്ന് അറിയിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നേരത്തെ ജോ ബൈഡനും ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

English summary
us coronavirus death near 6000 concern rises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X