കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി 20 ഉച്ചകോടിയില്‍ പാരീസ് ഉടമ്പടിയെ 19 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ എതിര്‍പ്പുമായി വീണ്ടും യുഎസ് രംഗത്ത്

  • By S Swetha
Google Oneindia Malayalam News

ഒസാക്ക: കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തില്‍ നേരിടാന്‍ രൂപീകരിച്ച പാരീസ് ഉടമ്പടിയെ അമേരിക്ക ഒഴികെയുള്ള 19 രാജ്യങ്ങളും ജി 20 ഉച്ചകോടിയില്‍ അനുകൂലിച്ചു. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇത് പൂര്‍ണമായി നടപ്പാക്കുമെന്നും പ്രതിജ്ഞയെടുക്കുകയും ചെയ്തു. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ഉച്ചകോടിയിലാണ് തീരുമാനം. നേരത്തെ അര്‍ജന്റീനയില്‍ നടന്ന ഉച്ചകോടിയില്‍ പാരീസ് ഉടമ്പടി നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിരുന്നില്ല.

<br>സമവായത്തിന് തയ്യാറാവേണ്ടത് ജോസ് കെ മാണി, ജോസിനെ പ്രവര്‍ത്തകരുടെ പിന്തുണയില്ല: പിജെ ജോസഫ്
സമവായത്തിന് തയ്യാറാവേണ്ടത് ജോസ് കെ മാണി, ജോസിനെ പ്രവര്‍ത്തകരുടെ പിന്തുണയില്ല: പിജെ ജോസഫ്

പാരിസ് കരാറില്‍ നിന്ന് പിന്മാറാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സാമ്പത്തിക വളര്‍ച്ചയ്ക്കും ഊര്‍ജ്ജ ലഭ്യതയ്ക്കും സുരക്ഷയ്ക്കുമുള്ള ശക്തമായ പ്രതിബദ്ധത സ്ഥിരീകരിക്കുകയാണെന്നും അമേരിക്ക പ്രതികരിച്ചു.
സിറിയയും നിക്വരാഗ്വെയും ഒഴികെയുള്ള 195 രാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പുവെച്ചതാണ് പാരീസ് ഉടമ്പടി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി, കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ വ്യാവസായിക വിപ്ലവത്തിന് മുന്‍പുള്ള കാലത്തെ അളവിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. അതിനായി 2025 ഓടെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 28 ശതമാനം കുറയ്ക്കുമെന്നായിരുന്നു മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് അമേരിക്ക നല്‍കിയ ഉറപ്പ്.

g20summit1-1561

2050 ഓടെ ആഗോള താപനവര്‍ധന തോത് രണ്ട് ഡിഗ്രി സെല്‍ഷ്യസിലും താഴെയാക്കാനുള്ള തീരുമാനമാണ് കരാറിലെ മുഖ്യ സവിശേഷത. ഇതിനായി 2020മുതല്‍ 10,000 കോടി രൂപയാണ് സമ്പന്നരാജ്യങ്ങള്‍ വികസ്വരരാജ്യങ്ങള്‍ക്ക് നല്‍കും എന്നാണ് ഉടമ്പടിയില്‍ ഉള്ളത്. 2025ഓടെ ഈ തുക വര്‍ദ്ധിപ്പിക്കും. ഹരിതഗൃഹവാതക വ്യാപനം ഉച്ചസ്ഥിതിയിലെത്തുന്നത് പെട്ടന്നാക്കുക. പുറന്തള്ളുന്ന ഹരിതഗൃഹവാതവും ആഗിരണം ചെയ്യപ്പെടുന്നതുമായി ഒരു സംതുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സാധ്യമാകുക.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പുരോഗതി ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പുനരവലോകനം ചെയ്യുക. ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങള്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക ഭൗമതാപനിലയിലെ വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുക, തുടങ്ങിയവയാണ് കരാറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.


പാരിസില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലാണ് ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള അന്തിമ കരാറിന് ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയത്. 196 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു. 2020ഓടെയാണ് കരാര്‍ പ്രാബല്യത്തില്‍ വരുക. എന്നാല്‍ തുടക്കം മുതലേ യു എസ് കരാറിനോട് പിന്തിരിപ്പന്‍ നയമാണ് സ്വീകരിക്കുന്നത്.

English summary
US counters Paris pact in G20 summit, 19 countries supports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X