ഹണിമൂണ്‍ ഐസിസിനൊപ്പം; അമേരിക്കന്‍ ദമ്പതികള്‍ അറസ്റ്റില്‍
മിസിസിപ്പി: ഹണിമൂണ്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ആഘോഷിക്കാന്‍ സിറിയയിലേക്ക് പറക്കാനിരുന്ന അമേരിക്കയിലെ ദമ്പതിമാര്‍ അറസ്റ്റില്‍. മിസിസിപ്പി സ്വദേശികളായ ദമ്പതിമാരാണ് എയര്‍പോര്‍ട്ടില്‍വെച്ച് അറസ്റ്റിലായത്. സിറിയയിലേക്ക് പറന്ന് ഹണിമൂണ്‍ ആഘോഷിക്കുകയും ശേഷം ഐസിസിനൊപ്പം ചേരുകയും ചെയ്യുകയായിരുന്നു ഇവരുടെ ഉദ്ദേശം.
22 വയസുള്ള മുഹമ്മദ് ദക്കലാലയും കൂട്ടുകാരി ജെയ്‌ലിനുമാണ് സിറിയയിലേക്ക് പറക്കാനിരുന്നത്. രഹസ്യവിരത്തെ തുടര്‍ന്ന് എഫ്ബിഐ ഇവരെ കൊളംബസിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ റീജിണല്‍ എയര്‍പോര്‍ട്ടില്‍വെച്ച് പിടികൂടുകയായിരുന്നെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ഇപ്പോള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ചോദ്യം ചെയ്തുവരികയാണ്.

മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍വെച്ചാണ് തങ്ങള്‍ കണ്ടുമുട്ടിയതെന്ന് ഇവര്‍ എഫ്ബിഐ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. സൈക്കോളജിയില്‍ ബിരുദധാരിയാണ് ദക്കലാല. ഇവരുടെ കൂട്ടികാരി കെമിസ്ട്രി ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഐസിസില്‍ ചേരുന്നതായുള്ള ചില ഫേസ്ബുക്ക് കുറിപ്പുകളെ തുടര്‍ന്ന് ഇവര്‍ എഫ്ബിഐയുടെ നിരീക്ഷണത്തില്‍ ആയിരുന്നു.
ഐസിസിനെതിരെ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധം ചെയ്യുമ്പോഴും ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസമുള്ളവര്‍ തന്നെ ഭീകര സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. ചിലരെ വന്‍ തുക നല്‍കിയും മറ്റു ചിലരെ ബ്രെയിന്‍വാഷ് ചെയ്തുമാണ് ഐസിസ് തങ്ങളുടെ സംഘടനയിലേക്ക് വിളിച്ചുവരുത്തുന്നത്.












Click it and Unblock the Notifications