കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താന്‍ കൊല്ലപ്പെട്ടേക്കാം'... സൗദി കിരീടവകാശിക്ക് അമേരിക്കയില്‍ സമന്‍സ്, മുന്‍ ഉദ്യോഗസ്ഥന്റെ പരാതി

Google Oneindia Malayalam News

റിയാദ്/വാഷിങ്ടണ്‍: സൗദി അറേബ്യയിലെ ശക്തനായ നേതാവാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സല്‍മാന്‍ രാജാവിന്റെ മകന്‍. 36കാരനായ ഇദ്ദേഹം ഇതിനിടെ തന്നെ ഒട്ടേറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൗദിയിലെ യുവാക്കള്‍ക്കിടയില്‍ ബിന്‍ സല്‍മാനോട് താല്‍പ്പര്യമുള്ളവരും ഏറെയാണ്. കിരീടവകാശിയായ ശേഷം അദ്ദേഹം മുന്‍കൈയ്യെടുത്ത് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ ഒട്ടേറെ. പലതും ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായി.

Recommended Video

cmsvideo
Muhammed bin salman get summons from US court

എന്നാല്‍ ഇദ്ദേഹത്തിനെതിരെ അമേരിക്കയിലെ കോടതി സമന്‍സ് അയച്ചിരിക്കുകയാണിപ്പോള്‍. സൗദിയുടെ മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയാണ് ഇതിന് പിന്നില്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

പരാതി ഇതാണ്

പരാതി ഇതാണ്

സൗദി അറേബ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ മേധാവിയാണ് സഅദ് അല്‍ ജാബിരി. ഇദ്ദേഹത്തെ വധിക്കാന്‍ ബിന്‍ സല്‍മാന്‍ പദ്ധതിയിട്ടുവെന്നും കാനഡയില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമമുണ്ടായി എന്നുമാണ് പരാതി. കേസിന്റെ നടപടികളുടെ ഭാഗമായിട്ടാണ് ബിന്‍ സല്‍മാന് സമന്‍സ് അയച്ചിരിക്കുന്നത്.

പ്രതി താമസിക്കുന്നത് ഇവിടെ

പ്രതി താമസിക്കുന്നത് ഇവിടെ

അമേരിക്കയിലെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ കോടതിയാണ് സമന്‍സ് അയച്ചത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ അയച്ച പ്രത്യേക സംഘമാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതെന്നും സഅദ് അല്‍ ജാബിരിന്റെ പരാതിയില്‍ പറയുന്നു. സഅദ് അല്‍ ജാബിരി ഇപ്പോള്‍ കാനഡിയിലാണ് താമസം.

സുരക്ഷ ശക്തമാക്കി

സുരക്ഷ ശക്തമാക്കി

ജാബിരിയിലെ വധിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്ത് പോലീസിന്റെയും സ്വകാര്യ ഏജന്‍സിയുടെയും സംരക്ഷണം ലഭിക്കുന്നുണ്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ജാബിരി എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു കാരണങ്ങള്‍

രണ്ടു കാരണങ്ങള്‍

ബിന്‍ സല്‍മാന്റെ എല്ലാ രഹസ്യ പ്രവര്‍ത്തനങ്ങളും അറിയാവുന്ന വ്യക്തിയാണ് ജാബിരി. മാത്രമല്ല, ജാബിരിക്ക് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത ബന്ധം നിലനില്‍ക്കുന്നു. ഈ രണ്ട് കാരണങ്ങളാലാണ് തന്നെ വധിക്കാന്‍ ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നതെന്ന് ജാബിരി ആരോപിക്കുന്നു.

സൗദിയില്‍ കേസിലെ പ്രതി

സൗദിയില്‍ കേസിലെ പ്രതി

അതേസമയം, സൗദിയില്‍ അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് ജാബിരി. ഇദ്ദേഹം രാജ്യം വിട്ടതിനെ തുടര്‍ന്ന് സൗദി ഉദ്യോഗസ്ഥര്‍ ഇന്റര്‍പോളിന്റെ സഹായം തേടി. ജാബിരിയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ സൗദി ഉദ്യോഗസ്ഥര്‍ നടത്തിവരികയാണ്.

സമന്‍സിനോട് പ്രതികരിച്ചില്ലെങ്കില്‍

സമന്‍സിനോട് പ്രതികരിച്ചില്ലെങ്കില്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെ 13 പേരാണ് അമേരിക്കയില്‍ നല്‍കിയ കേസിലെ പ്രതിസ്ഥാനത്തുള്ളത്. സമന്‍സിനോട് പ്രതികരിച്ചില്ലെങ്കില്‍ കോടതി തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും വാദിക്ക് അനുകൂലമായി വിധിയുണ്ടാകുമെന്നും സമന്‍സില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങളെ കാണാനില്ല

കുടുംബാംഗങ്ങളെ കാണാനില്ല

ജാബിരിയുടെ കുടുംബം റിയാദിലാണ്. ഇവരെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ കാണാനില്ല. രണ്ടു മക്കളെയും ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരം തടവിലാക്കിയെന്നാണ് ജാബിരിയുടെ ആരോപണം. കൂടാതെ മറ്റൊരു ബന്ധുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ടത്രെ. ജാബിരിയെ തിരിച്ച് സൗദിയിലെത്തിക്കാനാണിതെല്ലാമെന്നും പരാതിയില്‍ പറയുന്നു.

ജാബിരിക്ക് അറിയുന്ന രഹസ്യം

ജാബിരിക്ക് അറിയുന്ന രഹസ്യം

പരാതിയില്‍ ഉന്നയിച്ച കാരണങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടതല്ല. അഴിമതിക്കേസില്‍ കുടുങ്ങിയവര്‍ക്കെതിരെ സൗദി അറേബ്യ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. പ്രമുഖരെ അറസ്റ്റ് ചെയ്യുകയും പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയുമായിരുന്നു. ബിന്‍ സല്‍മാന്റെ എന്ത് രഹസ്യമാണ് ജാബിരിക്ക് അറിയുക എന്ന് ഇതുവരെ അവ്യക്തമാണ്.

കൂട്ട അറസ്റ്റില്‍ ലോകം ഞെട്ടിയപ്പോള്‍

കൂട്ട അറസ്റ്റില്‍ ലോകം ഞെട്ടിയപ്പോള്‍

2017 ജനുവരിയില്‍ സൗദിയില്‍ കൂട്ട അറസ്റ്റ് നടന്നിരുന്നു. അര്‍ധ രാത്രി നടന്ന ആ സംഭവം ലോക നേതാക്കളെ ഞെട്ടിക്കുന്നതായിരുന്നു. കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലാണ് മാസങ്ങളോളം ഇവരെ താമസിപ്പിച്ചത്.

പിന്നീട് സജീവമായിട്ടില്ല

പിന്നീട് സജീവമായിട്ടില്ല

അഴിമതി നടത്തിയ പണം പ്രതികളില്‍ നിന്ന് കണ്ടെത്തുകയും പിഴയും ഈടാക്കിയ ശേഷമാണ് മോചിപ്പിച്ചത്. 2017 അവസാനത്തിലാണ് എല്ലാവരും മോചിതരായത്. പിന്നീട് അല്‍ വലീദ് ബിന്‍ തലാല്‍ പൊതുരംഗത്ത് സജീവമായിട്ടില്ല. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഇടിവ് വന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആകര്‍ഷക പദ്ധതികള്‍

ആകര്‍ഷക പദ്ധതികള്‍

അതേസമയം, ബിന്‍ സല്‍മാന്‍ കിരീടവകാശിയായ ശേഷം ഒട്ടേറെ ആകര്‍ഷകരമായ പദ്ധതികളാണ് സൗദിയില്‍ നടപ്പാക്കിയത്. തദ്ദേശീയര്‍ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇതെല്ലാം. സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്ന പദ്ധതികളും കൊണ്ടുവന്നു. അതേസമയം, വിവാദങ്ങളും ബിന്‍ സല്‍മാന് കൂടെയുണ്ട്.

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപിസച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപി

English summary
US court sent summons for Saudi Arabia Crown Prince Mohammed bin Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X