കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി-യുഎഇ രാജകുമാരന്മാര്‍ക്ക് യുഎസ് കോടതി സമന്‍സ്; ഡൊണാള്‍ഡ് ട്രംപ് പടിയിറങ്ങുമ്പോള്‍...?

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജനുവരി 20ന് ജോ ബൈഡന്‍ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കും. പിന്നീട് ഗള്‍ഫിലെ അമേരിക്കന്‍ സഖ്യരാജ്യങ്ങളായ സൗദി അറേബ്യയ്ക്കും യുഎഇക്കും രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമാകുമോ. ഈ ചോദ്യം പ്രധാനമായും ഉയരുന്നത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജകുമാരനും യുഎസ് കോടതി സമന്‍സ് അയച്ചതോടെയാണ്. അല്‍ ജസീറയുടെ ആങ്കര്‍ ഗാദ ഖൈസ് നല്‍കിയ കേസിലാണ് കോടതി നടപടി....

രാജകുമാരന്‍മാര്‍ക്കെതിരായ പരാതി

രാജകുമാരന്‍മാര്‍ക്കെതിരായ പരാതി

തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങളും രഹസ്യ വിവരങ്ങളും സൗദി, യുഎഇ രാജകുമാരന്‍മാര്‍ കൈവശപ്പെടുത്തി എന്നാണ് അല്‍ ജസീറ ആങ്കര്‍ ഖൈസിന്റെ പരാതി. ഫ്‌ളോറിഡ കോടതിയിലാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജനുവരി അഞ്ചിനകം പ്രതികരണം അറിയിക്കണമെന്നും ഇല്ലെങ്കില്‍ രാജകുമാരന്‍മാരുടെ അഭാവത്തില്‍ വിധി പ്രസ്താവിക്കുമെന്നുമാണ് സമന്‍സില്‍ പറയുന്നത്.

ഖത്തറില്‍ നിന്ന് പണം

ഖത്തറില്‍ നിന്ന് പണം

അല്‍ ജസീറയുടെ 12ലധികം മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് കനേഡിയന്‍ റിസര്‍ച്ച് സംഘടനയായ സിറ്റിസണ്‍ ലാബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാക്കര്‍മാര്‍ക്ക് സൗദിയുമായും യുഎഇയുമായും ബന്ധമുണ്ടെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു എന്നും ഖത്തര്‍ സര്‍ക്കാരില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം ലഭിക്കുന്നു എന്ന വ്യാജരേഖയുണ്ടാക്കാന്‍ രേഖകള്‍ ഉപയോഗിച്ചു എന്നുമാണ് ഖൈസിന്റെ പരാതി.

പ്രത്യേക ശൃംഖല

പ്രത്യേക ശൃംഖല

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇരു രാജകുമാരന്‍മാരും അമേരിക്കയില്‍ പ്രത്യേക ശൃംഖലയുണ്ടാക്കിയിട്ടുണ്ടെന്നും ഖൈസിന്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഖൈസിന്റെ ഒട്ടേറെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഖൈസിന്റെ നഗ്ന ചിത്രങ്ങളും പ്രചരിച്ചു. ഇത് സംബന്ധിച്ച് ജൂലൈയില്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഖൈസ് എഴുതിയിരുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

അല്‍ ജസീറ ആങ്കറുടെ ആവശ്യം

അല്‍ ജസീറ ആങ്കറുടെ ആവശ്യം

സൗദി, യുഎഇ രാജകുമാരന്‍മാര്‍ക്ക് പുറമെ ഇവരുമായി ബന്ധമുള്ള ചിലര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് അല്‍ജസീറ ആങ്കര്‍ ആവശ്യപ്പട്ടിട്ടുള്ളത്. ഫ്‌ളോറിഡ കോടതി ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖര്‍ക്കെതിരെ വിധി പ്രഖ്യാപിക്കുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

 നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത്, ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്യും നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത്, ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്യും

Recommended Video

cmsvideo
India is holding dry run in four states

English summary
US court summons for Saudi Crown Prince Bin Salman and Abu Dhabi Crown Prince Bin Zayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X