കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ കൊവിഡ് തീവ്രത അവസാനിക്കുന്നു, കേസുകള്‍ പിന്നോട്ട്, ആശങ്ക ഇക്കാര്യത്തില്‍ മാത്രം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ്സില്‍ കൊവിഡിന്റെ തീവ്രത കുറഞ്ഞ് വരുന്നുവെന്ന് കണക്കുകള്‍. പ്രതിദിന കേസുകള്‍ കുറഞ്ഞ് വരുന്നതാണ് ആശ്വാസം പകരുന്നത്. അതേസമയം മരണനിരക്ക് കൂടി വരികയാണ്. അതാണ് യുഎസ്സിന്റെ ഏറ്റവും വലിയ ആശങ്ക. ലോകത്താകമാനം കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നുണ്ട്. എന്നാലും ആശങ്കകള്‍ ബാക്കി നില്‍ക്കുകയാണ്. യുഎസ്സില്‍ കൊവിഡ് ഏറ്റവും തീവ്രമായിരുന്ന മേഖലകളില്‍ പലതും കുറഞ്ഞ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഒമൈക്രോണിനെ തുടര്‍ന്ന് മരണനിരക്കുകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഓരോ പുതിയ വേരിയന്റിലും യുഎസ്സില്‍ മരണനിരക്ക് വര്‍ധിച്ച് വരികയാണെന്ന് ഡാറ്റയില്‍ നിന്ന് വ്യക്തമാണ്.

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍

1

പതിനൊന്ന് മാസത്തിനിടെ മരണനിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഞായറാഴ്ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് പതിനൊന്ന് ശതമാനമാണ് ഈയാഴ്ച്ച വര്‍ധിച്ചത്. പുതിയ കേസുകളില്‍ നിന്ന് നല്ലൊരു ശതമാനവും മരണത്തിന് കീഴടങ്ങുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആശുപത്രിയിലേക്ക് എത്തുന്ന കേസുകളുടെ എണ്ണവും വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ഒമൈക്രോണിനെ തുടര്‍ന്നുള്ള രോഗികളില്‍ പലരും ഗുരുതരാവസ്ഥയിലേക്ക് മാറുന്നു എന്ന് വ്യക്തമാക്കി. ഒമൈക്രോണിനെ തുടര്‍ന്നുള്ള മരണങ്ങള്‍ ഡെല്‍റ്റ വേരിയന്റിനെ മറികടന്നിരിക്കുകയാണ്. പ്രതിവാര ശരാശരി 2078 ആയിരുന്നു ഡെല്‍റ്റ വന്നപ്പോള്‍. ഇപ്പോഴത് 2200 ആയി ഉയര്‍ന്നു.

യുഎസ്സില്‍ ഭൂരിഭാഗം പേരും മരിക്കുന്നത് വാക്‌സിനെടുക്കാത്തവരാണ്. ഒമൈക്രോണ്‍ അതിശക്തമായി ബാധിക്കുന്നതും ഇവരെയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലുണ്ടായ തരംഗത്തേക്കാള്‍ പിന്നിലാണ് ഇപ്പോഴുള്ള ഒമൈക്രോണ്‍ തരംഗം. 3300 പേരാണ് പ്രതിദിനം ആ സമയം മരിച്ചിരുന്നത്. വാക്‌സിനേഷന്‍ തുടങ്ങിയ സമയമായിരുന്നു അത്. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ മരണനിരക്ക് ഇനിയും വര്‍ധിക്കും. കൂടുതല്‍ കാലം പലരും ആശുപത്രിയില്‍ ചെലവിടേണ്ടി വരുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുഎസ്സ് വിപണി അടക്കം പഴയ രീതിയിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുന്ന സമയത്ത് കൊവിഡ് കേസുകള്‍ കുറയുന്നത് ഗുണം ചെയ്‌തേക്കും.

അതേസമയം ചൈനയില്‍ നിയന്ത്രണങ്ങള്‍ പതിയെ പിന്‍വലിച്ച് വരുന്നുണ്ട്. ശൈത്യകാല ഒളിമ്പിക്‌സിന് മുന്നോടിയായിട്ടാണിത്. ബെയ്ജിംഗിലെ രണ്ട് ലക്ഷം പേരെയാണ് ചൈനീസ് അധികാരികള്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ഷിയാന്‍ സിറ്റിയില്‍ കടുത്ത നിയമങ്ങളും വന്നിട്ടുണ്ട്. ഇത് വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഇവിടെ ലോക്ഡൗണ്‍ പിന്‍വലിച്ചിരിക്കുകയാണ്. ഒരു മാസത്തോളം പതിമൂന്ന് മില്യണ്‍ ആളുകളെയാണ് ചൈന ലോക്ഡൗണിലാക്കിയത്. ജനുവരി നാലിന് മൂവായിരത്തോളം ആളുകള്‍ ഒളിമ്പിക്‌സിനാണ് ചൈനയില്‍ എത്തിയിട്ടുണ്ട്. മൂന്നൂറോളം അത്‌ലറ്റുകളാണ് ഇതിലുള്ളത്. ഇതില്‍ 78 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കെല്ലാം ഐസൊലേഷന്‍ ഉണ്ട്.

ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?

English summary
us covid peak may over but death rate increasing, it is a concern for authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X