കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക പണി തുടങ്ങി; പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ ഫണ്ട് പകുതിയിലേറെ കുറച്ചു

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: പലസ്തീന്‍ അഭയാര്‍ഥികള്‍ക്കു നല്‍കുന്നതിനായി അമേരിക്ക യുഎന്‍ ഏജന്‍സിക്ക് നല്‍കുന്ന ഫണ്ട് പകുതിയിലേറെ കുറയ്ക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു. ഫലസ്തീനിയന്‍ അഭയാര്‍ഥികള്‍ക്കായു്‌ള യുനൈറ്റ#് നാഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സിക്ക് നല്‍കിവരുന്ന 125 ദശലക്ഷം ഡോളറില്‍ നിന്ന് 60 ദശലക്ഷം ഡോളര്‍ തടഞ്ഞുവയ്ക്കാന്‍ തീരുമാനിച്ചതായി യു.എസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

തുര്‍ക്കിയുടെ ഭീഷണി ഫലിച്ചു; കുര്‍ദ് സേനയെ സഹായിക്കാനില്ലെന്ന് അമേരിക്കന്‍ സൈന്യംതുര്‍ക്കിയുടെ ഭീഷണി ഫലിച്ചു; കുര്‍ദ് സേനയെ സഹായിക്കാനില്ലെന്ന് അമേരിക്കന്‍ സൈന്യം

ഭാവിയില്‍ പരിഗണിക്കുന്നതിനായാണ് ഫണ്ട് മരവിപ്പിച്ചിരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നവേര്‍ട്ട് പറഞ്ഞു. ലബനാന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലെ 50 ലക്ഷത്തിലേറെ വരുന്ന ഫലസ്തീനിയന്‍ അഭയാര്‍ഥികള്‍ക്ക് കഴിഞ്ഞ 70 വര്‍ഷമായി അമേരിക്ക നല്‍കി വരുന്നതാണ് ഈ ഫണ്ട്. അഭയാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന ജീവനോപാധിയും ഇതുതന്നെയാണ്. അവര്‍ക്കുള്ള ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം, തൊഴില്‍ എന്നിവ ലഭ്യമാക്കുന്നത് ഈ ഫണ്ട് ഉപയോഗിച്ചാണ്.

usa

ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയുടെ ഫണ്ടില്‍ 30 ശതമാനവും ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണ് എന്നതിനാല്‍ ഇത് കുറയ്ക്കാനുള്ള തീരുമാനം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫലസ്തീനികള്‍ക്കുള്ള സഹായം റദ്ദ് ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക ഫലസ്തീനികള്‍ക്ക് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കുന്നുണ്ടെങ്കിലും അതിനുള്ള അംഗീകാരമോ ബഹുമാനമോ അവരില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ ട്വീറ്റുകളിലൊന്ന്. ഫലസ്തീനികള്‍ സമാധാനത്തിനായി സംസാരിക്കാത്ത കാലത്തോളം പിന്നെന്തിനാണ് ഇത്രവലിയ തുക അവര്‍ക്കായി ചെലവഴിക്കുന്നതെന്നും ട്രംപ് ചോദിച്ചു.

ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ തീരുമാനത്തിനെതിരേ ഫലസ്തീനിലെങ്ങും പ്രതിഷേധം ആളിപ്പടര്‍ന്ന പശ്ചാത്തലത്തിലാണ് ഫലസ്തീനികള്‍ക്കുള്ള സഹായധനം വെട്ടിക്കുറയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.

English summary
us cuts unrwa funding by more than half
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X