കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പൗരന്‍മാരുടെ വിസാ കാലാവധി യുഎസ് വെട്ടിക്കുറച്ചു, 5 വര്‍ഷത്തില്‍ നിന്ന് 3 മാസത്തിലേക്ക്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ പാകിസ്താന്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്ന സാഹചര്യത്തില്‍ പാകിസ്തനാനില്‍ നിന്നുള്ള പൗരന്‍മാര്‍ക്കെതിരെ യുഎസ്സിന്റെ നടപടി. പാകിസ്താന്‍ വംശജരുടെ വിസാ കാലാവധി കുറയ്ക്കാനാണ് തീരുമാനം. അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് മാസത്തിലേക്കാണ് കുറച്ചത്. വന്‍ വെട്ടിക്കുറയ്ക്കലാണ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ വിസാ നടപടിയാണെന്ന് അമേരിക്ക വിശദീകരിക്കുന്നു. അതേസമയം ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.

1

പൗരന്‍മാരെ കൂടാതെ പാകിസ്താനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ നിയമം ബാധകമാകും. ഇനിയുള്ള എല്ലാ വിസകളും മൂന്ന് മാസത്തേക്കാണ് ലഭിക്കുക. അതേസമയം വിസാ അപേക്ഷയ്ക്കുള്ള നിരക്കുകളും യുഎസ് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 160 യുഎസ്സ് ഡോളറാണ്. ഇത് പാകിസ്താന്‍ പൗരന്‍മാര്‍ക്ക് 192 ഡോളറായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാപാര സുഹൃദ് രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ യുഎസ്സ് ഒഴിവാക്കിയിരുന്നു.

ഈ നീക്കത്തില്‍ ഇന്ത്യ യുഎസ്സ് വ്യാപാര ബന്ധം പ്രതിസന്ധിയിലാവുമെന്ന ഘട്ടത്തിലാണ്. അതിനിടെയാണ് പാകിസ്താനെതിരെയും നടപടിയെടുത്തത്. യുഎസ് പൗരന്‍മാര്‍ക്കുള്ള വിസാ നടപടികളില്‍ പാകിസ്താന്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് യുഎസ്സ് കടുത്ത നടപടിയെടുത്തത്. പാകിസ്താന്‍ വിസാ കാലാവധി കുറയ്ക്കുകയും വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തുക വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ അമേരിക്ക പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി വന്നത്.

അതേസമയം ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിസാ നടപടികള്‍ അവരെ നിയമിക്കുന്ന കാലയളവില്‍ തന്നെയായിരിക്കും ഉണ്ടാവുക. നേരത്തെ യുഎസ് നയതന്ത്രജ്ഞര്‍ക്ക് പാകിസ്താനിലേക്ക് യാത്രാ വിലക്ക് ഉണ്ടാകുമെന്ന വിദേശ കാര്യ മന്ത്രി പറഞ്ഞിരുന്നു. ഇത് യുഎസ്സ് ഇതേ വിലക്ക് പാകിസ്താന് ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു. അമേരിക്കയിലെ പാക് നയതന്ത്രജ്ഞര്‍ക്ക് 40 കിലോമീറ്ററില്‍ അധികം സഞ്ചരിക്കാനുള്ള അനുമതി യുഎസ്സ് നല്‍കിയിരുന്നില്ല.

പുല്‍വാമ ഭീകരാക്രമണം ആക്‌സിഡന്റെന്ന് യുപി ഉപമുഖ്യമന്ത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്പുല്‍വാമ ഭീകരാക്രമണം ആക്‌സിഡന്റെന്ന് യുപി ഉപമുഖ്യമന്ത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്

English summary
us cuts visa duration for pakistanis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X