പട്ടിക്കൊപ്പം പറന്ന് ഞെട്ടിച്ച ആ 'ഡെയര്‍ഡെവിള്‍' സാഹസികപ്പറക്കലിനിടെ മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഡെയര്‍ഡെവിള്‍ എന്നാണ് ഡീന്‍ പോട്ടര്‍ അറിയപ്പെട്ടിരുന്നത്. അതെ അതിസാഹസികനായ പോട്ടറെ അങ്ങനെത്തന്നെ വിളിയ്ക്കണം. സ്വന്തം പട്ടിയെ പുറത്തിരുത്തി വിംഗ് സ്വ്യൂട്ട് ധരിച്ച് പറന്ന പോട്ടറെ സാഹസിക പ്രേമികള്‍ അടുത്ത കാലത്തൊന്നും മറക്കാനിടയില്ല.
പക്ഷേ ആ അതിസാഹസികന്‍, ഒരു സാഹസിക പ്രകടനത്തിടെ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് കാലിഫോര്‍ണിയയില്‍ നിന്ന് വരുന്നത്. സുഹൃത്തും സാഹസിക സഞ്ചാരിയും ആയ ഗ്രഹാം ഹണ്ടും ഈ അപകടത്തില്‍ കൊല്ലപ്പെട്ടു.

കാലിഫോര്‍ണിയയിലെ യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിലെ ചെങ്കുത്തായ പാറയുടെ മുകളില്‍ നിന്ന് പറക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. ഏഴായിരത്തി അഞ്ഞൂറ് അടി ഉയരത്തില്‍ നിന്നാണ് പോട്ടറും സുഹൃത്തും താഴേയ്ക്ക പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഭര്‍ത്താവിനേയും സുഹൃതതിനേയും കാണുന്നില്ലെന്ന് കാണിച്ച് ഭാര്യ നല്കിയ പരാതിയില്‍ അനേഷിച്ചപ്പോഴാണ് രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും പാരച്ചൂട്ട് ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2013 ല്‍ ആയിരുന്നു ഡീന്‍ പോര്‍ട്ട് തന്റെ പട്ടിയെ പുറത്തിരുത്തി വിംഗ് സ്വ്യൂട്ട് ധരിച്ച് പറന്നത്. ആല്‍പ്സിലെ എയ്ഗര്‍ മലയില്ഡ നിന്നായിരുന്നു ഇത്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications