കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിക്കൊപ്പം പറന്ന് ഞെട്ടിച്ച ആ 'ഡെയര്‍ഡെവിള്‍' സാഹസികപ്പറക്കലിനിടെ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഡെയര്‍ഡെവിള്‍ എന്നാണ് ഡീന്‍ പോട്ടര്‍ അറിയപ്പെട്ടിരുന്നത്. അതെ അതിസാഹസികനായ പോട്ടറെ അങ്ങനെത്തന്നെ വിളിയ്ക്കണം. സ്വന്തം പട്ടിയെ പുറത്തിരുത്തി വിംഗ് സ്വ്യൂട്ട് ധരിച്ച് പറന്ന പോട്ടറെ സാഹസിക പ്രേമികള്‍ അടുത്ത കാലത്തൊന്നും മറക്കാനിടയില്ല.

പക്ഷേ ആ അതിസാഹസികന്‍, ഒരു സാഹസിക പ്രകടനത്തിടെ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് കാലിഫോര്‍ണിയയില്‍ നിന്ന് വരുന്നത്. സുഹൃത്തും സാഹസിക സഞ്ചാരിയും ആയ ഗ്രഹാം ഹണ്ടും ഈ അപകടത്തില്‍ കൊല്ലപ്പെട്ടു.

Dean Potter

കാലിഫോര്‍ണിയയിലെ യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിലെ ചെങ്കുത്തായ പാറയുടെ മുകളില്‍ നിന്ന് പറക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. ഏഴായിരത്തി അഞ്ഞൂറ് അടി ഉയരത്തില്‍ നിന്നാണ് പോട്ടറും സുഹൃത്തും താഴേയ്ക്ക പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഭര്‍ത്താവിനേയും സുഹൃതതിനേയും കാണുന്നില്ലെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ അനേഷിച്ചപ്പോഴാണ് രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും പാരച്ചൂട്ട് ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2013 ല്‍ ആയിരുന്നു ഡീന്‍ പോര്‍ട്ട് തന്റെ പട്ടിയെ പുറത്തിരുത്തി വിംഗ് സ്വ്യൂട്ട് ധരിച്ച് പറന്നത്. ആല്‍പ്‌സിലെ എയ്ഗര്‍ മലയില്ഡ നിന്നായിരുന്നു ഇത്.

English summary
Dean Potter - one of America's best known extreme athletes - has been killed during a stunt in California.The 43-year-old died while attempting a wingsuit flight from the 7,500 ft (2,286m) Taft Point promontory in Yosemite National Park, a park spokesman said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X