അമേരിക്കന്‍ പ്രതിസന്ധിക്ക് പരിഹാരം
വാഷിങ്ടണ്‍: കടക്കെണിയിലായ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള്ള പദ്ധതിക്ക് അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്കി. 18 നെതിരെ 81 വോട്ടുകള്‍ക്കാണ് പദ്ധതി അംഗീകരിക്കപ്പെട്ടത്.
കടക്കെണിയില്‍ നിന്ന രക്ഷ നേടാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയില്‍ ആയിരുന്നു അമേരിക്ക. എന്നാല്‍ ഭരണത്തിലിരിക്കുന്ന ഡെമോക്രാറ്റുകളും ഈ ആവശ്യം തുടക്കത്തില്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയില്‍ എത്തിയത്.

ഈ വിഷയത്തില്‍ നടന്ന വോട്ടെടുപ്പിലാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത്. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് തന്നെയാണ് ഭൂരിപക്ഷം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയും ബില്ലിന് അംഗീകാരം നല്കി. 144 നെതിരെ 285 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
കടമെടുപ്പ് പരിധി 1.67 ലക്ഷം ഡോളരായി ഉയര്‍ത്തണമെന്നാണ് ഒബാമ ഭരണകൂടത്തിന്റെ ആവശ്യം. ഏതാണ് 1045 ലക്ഷം കോടി രൂപ. കടെമെടുപ്പ് പരിധി ഉയര്‍ത്താനുള്ള സമയപരിധി അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീട്ടാനുള്ള തീരുമാനത്തിനും ഇരു സഭകളും അംഗീകാരം നല്കി.
ഇതോടെ 16 ദിവസമായി അമേരിക്കയില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ഇത്രയും ദിവസങ്ങളില്‍ അമേരിക്കന്‍ ട്രഷറി ഭാഗികമായി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. പല സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചു. ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications