കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ പ്രതിസന്ധിക്ക് പരിഹാരം

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: കടക്കെണിയിലായ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള്ള പദ്ധതിക്ക് അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കി. 18 നെതിരെ 81 വോട്ടുകള്‍ക്കാണ് പദ്ധതി അംഗീകരിക്കപ്പെട്ടത്.

കടക്കെണിയില്‍ നിന്ന രക്ഷ നേടാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയില്‍ ആയിരുന്നു അമേരിക്ക. എന്നാല്‍ ഭരണത്തിലിരിക്കുന്ന ഡെമോക്രാറ്റുകളും ഈ ആവശ്യം തുടക്കത്തില്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയില്‍ എത്തിയത്.

Wall Street

ഈ വിഷയത്തില്‍ നടന്ന വോട്ടെടുപ്പിലാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത്. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് തന്നെയാണ് ഭൂരിപക്ഷം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയും ബില്ലിന് അംഗീകാരം നല്‍കി. 144 നെതിരെ 285 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

കടമെടുപ്പ് പരിധി 1.67 ലക്ഷം ഡോളരായി ഉയര്‍ത്തണമെന്നാണ് ഒബാമ ഭരണകൂടത്തിന്റെ ആവശ്യം. ഏതാണ് 1045 ലക്ഷം കോടി രൂപ. കടെമെടുപ്പ് പരിധി ഉയര്‍ത്താനുള്ള സമയപരിധി അടുത്ത വര്‍ഷം ഫെബ്രുവരി വരെ നീട്ടാനുള്ള തീരുമാനത്തിനും ഇരു സഭകളും അംഗീകാരം നല്‍കി.

ഇതോടെ 16 ദിവസമായി അമേരിക്കയില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ഇത്രയും ദിവസങ്ങളില്‍ അമേരിക്കന്‍ ട്രഷറി ഭാഗികമായി അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. പല സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചു. ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

English summary
The US Senate and House of Representatives approved a deal on Wednesday to end a political crisis that partially shut down the federal government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X