കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേലിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

ട്രംപ് ഭരണകൂടം നടത്തിയ നീക്കങ്ങൾ ഇസ്രയേലും ചില അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിച്ചിരുന്നു

Google Oneindia Malayalam News

ന്യൂഡൽഹി: ഇസ്രയേലിന് എല്ലവിധ പിന്തുണയും ഉറപ്പാക്കി അമേരിക്ക. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ഇസ്രയേൽ സന്ദർശന വേളയിലാണ് ഇറാൻ ആണവ കരാർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയത്.

US

ട്രംപ് ഭരണകൂടം നടത്തിയ നീക്കങ്ങൾ ഇസ്രയേലും ചില അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിച്ചിരുന്നു. പെന്റഗൺ മേധവിയായി ജനുവരിയിൽ സ്ഥാനമേറ്റെടുത്ത ശേഷം ഇസ്രയേലുമായി നടത്തിയ ആദ്യ ചർച്ചയിൽ തന്നെ ഇതിന് പരിഹാരം കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഇസ്രയേലി പ്രതിരോധ മന്ത്രി ബെന്നി ഗന്റസുമായുള്ള ചർച്ചയിൽ ഇസ്രയേലിന് അമേരിക്കൻ പിന്തുണ അറിയിച്ചത്.

"ഇന്നത്തെ ടെഹ്‌റാൻ അന്താരാഷ്ട്ര സുരക്ഷയ്ക്കും മുഴുവൻ മിഡിൽ ഈസ്റ്റിനും ഇസ്രായേൽ രാജ്യത്തിനും തന്ത്രപരമായ ഭീഷണി ഉയർത്തുന്നു, ഇറാനുമായുള്ള ഏതെങ്കിലും പുതിയ കരാർ ലോകത്തിന്റെയും അമേരിക്കയുടെയും സുപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഞങ്ങളുടെ പ്രദേശത്ത് അപകടകരമായ ആയുധമത്സരം തടയുന്നതിനും ഇസ്രായേൽ രാജ്യത്തെ സംരക്ഷിക്കുമെന്നും ഉറപ്പാക്കാൻ ഞങ്ങൾ അമേരിക്കൻ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കും." ഇസ്രയേലി പ്രതിരോധ മന്ത്രി ബെന്നി ഗന്റസ് പറഞ്ഞു.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

അതേസമയം ഇറാനെതിരെ ആണവനിലയത്തിലെ വൈദ്യുതി ഇല്ലാതാക്കിയത് ഇസ്രയേലിന്റെ ആസൂത്രിത നീക്കമാണെന്ന് ആരോപണം. ഇറാന്റെ നഥാൻസ് ആണവ നിലയത്തിന്റെ വൈദ്യുതി വിഛേദിച്ച് പ്രവർത്തനം നിലപ്പിച്ചത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണെന്ന സംശയം ഉറയ്ക്കുന്നു. ഇറാന്റെ ദേശീയ ആണവ ദിനാഘോഷം നടന്ന് തൊട്ടടുത്ത ദിവസമാണ് ഇസ്രയേൽ ആണവനിലയത്തെ നിശ്ചലമാക്കിയത്.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

English summary
US declared an enduring and ironclad American commitment to Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X