മോദിയുമായുള്ള കൂടികാഴ്ചയ്ക്ക് തൊട്ട് മുമ്പ്, സെയ്ദ് സലാഹുദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു
ഹിസ്ബുള്‍ മുജാഹിദീന്‍ സെയ്ദ് സലാഹുദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് തൊട്ട് മുമ്പാണ്..
വാഷിങ്ടണ്‍: ഹിസ്ബുള്‍ മുജാഹിദീന്‍ സെയ്ദ് സലാഹുദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് തൊട്ട് മുമ്പാണ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നയളാണ് സെയ്ദ് സലാഹുദീന്‍. കാശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്ന് പറഞ്ഞ് നേരത്തെ സൈദ് സലാഹുദീന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

2016 സെപ്തംബറില്‍ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള സമാധന ഉടമ്പടികള്‍ തള്ളികളയണമെന്നും കൂടുതല്‍ കാശ്മീരി ചാവേറുകള്‍ക്ക് പരിശീലനം നല്‍കുമെന്നും ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ കാശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപറമ്പാക്കി മാറ്റുമെന്നും ഭീഷണിപ്പെടുത്തി.


Click it and Unblock the Notifications