കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികാരവുമായി വീണ്ടും അമേരിക്ക; ഇറാന്‍ മന്ത്രിക്ക് വിസ നിഷേധിച്ചു, യുഎന്‍ യോഗത്തിനെത്തില്ല

Google Oneindia Malayalam News

വാഷിങ്ടണ്‍: സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി വീണ്ടും അമേരിക്ക. ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫിന് അമേരിക്ക വിസ നിഷേധിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ പങ്കെടുക്കുന്നതിന് വ്യാഴാഴ്ച ന്യൂയോര്‍ക്കിലെത്തണമായിരുന്നു സരീഫിന്. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ അമേരിക്ക വിസ നല്‍കിയില്ല.

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 1947ലെ ഐക്യരാഷ്ട്രസഭാ ആസ്ഥാന കരാര്‍ പ്രകാരം വിദേശ പ്രതിനിധികള്‍ക്ക് അമേരിക്ക വിസ നല്‍കല്‍ നിര്‍ബന്ധമാണ്. ഈ ചട്ടം ലഘിച്ചാണ് ഇറാന്‍ മന്ത്രിക്ക് വിസ നിഷേധിച്ചത്. സുരക്ഷ, വിദേശനയം എന്നിവ പരിഗണിച്ചാണ് പുതിയ തീരുമാനം എടുത്തതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു...

 പ്രതികരിക്കാതെ യുഎസും യുഎന്നും

പ്രതികരിക്കാതെ യുഎസും യുഎന്നും

ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വിസ നിഷേധിച്ച സംഭവത്തില്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി പറഞ്ഞു. ഐക്യരാഷ്ട്രസഭയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 നേരത്തെ തീരുമാനിച്ചു

നേരത്തെ തീരുമാനിച്ചു

വ്യാഴാഴ്ചയാണ് യുഎന്‍ രക്ഷാസമിതിയില്‍ പങ്കെടുക്കുന്നതിന് ഇറാന്‍ വിദേശകാര്യമന്ത്രി ന്യൂയോര്‍ക്കെലെത്തേണ്ടത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ ചിത്രം മാറുന്നതിന് മുമ്പേ തീരുമാനിച്ചാണ് ഐക്യരാഷ്ട്രസഭാ യോഗം. ഖാസിം സുലൈമാനിയെ വധിച്ചതിനെതിരെ ആഗോള തലത്തില്‍ വന്‍ പ്രതിഷേധം നിലനില്‍ക്കെയാണ് യുഎന്‍ യോഗം നടക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

 അമേരിക്കന്‍ ഭരണകൂട ഭീകരത

അമേരിക്കന്‍ ഭരണകൂട ഭീകരത

അമേരിക്കന്‍ ഭരണകൂട ഭീകരതയാണ് ഖാസിം സുലൈമാനിയെ വധിച്ചതിലൂടെ വ്യക്തമായതെന്ന് യുഎന്നിലെ ഇറാന്‍ പ്രതിനിധി മാജിദ് തഖ്ത് റവാഞ്ചി പറഞ്ഞു. അന്താരാഷ്ട്ര നിയമം ലംഘിച്ചുള്ള ക്രിമിനല്‍ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒടുവില്‍ വന്നത് സപ്തംബറില്‍

ഒടുവില്‍ വന്നത് സപ്തംബറില്‍

കഴിഞ്ഞ സപ്തംബറിലാണ് ഏറ്റവും ഒടുവില്‍ സരീഫ് അമേരിക്കയിലെത്തിയത്. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു അത്. സരീഫിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലെ സരീഫിന്റെ ആസ്തികള്‍ കണ്ടുകെട്ടുന്നതാണ് ഉപരോധം. എന്നാല്‍ സരീഫിന് അമേരിക്കയില്‍ ആസ്തികളില്ല.

യുഎന്‍-യുഎസ് ചര്‍ച്ച

യുഎന്‍-യുഎസ് ചര്‍ച്ച

തിങ്കളാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അമേരിക്കന്‍ വിദേശകാര്യ മന്ത്രി മൈക്ക് പോംപിയോയുമായി ചര്‍ച്ച നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ പുതിയ സംഭവങ്ങളാണ് ചര്‍ച്ച ചെയ്തത്. നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് യുഎന്‍ മേധാവി ആവശ്യപ്പെട്ടതത്രെ.

ജെഎന്‍യു രക്തച്ചൊരിച്ചിലിന് പിന്നില്‍ ഹിന്ദുരക്ഷാദള്‍; സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തുജെഎന്‍യു രക്തച്ചൊരിച്ചിലിന് പിന്നില്‍ ഹിന്ദുരക്ഷാദള്‍; സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു

English summary
US Denies Visa to Iran's Foreign Minister to Attend UN Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X