കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരെ അമേരിക്കയുടെ വിചിത്ര നീക്കം; ഒന്നേകാല്‍ ലക്ഷം സൈനികര്‍ ഭീകരര്‍!! ട്രംപിന്റെ പ്രഖ്യാപനം

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാന്‍ സൈന്യത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച പ്രത്യേക വിഭാഗമാണ് റെവലൂഷണറി ഗാര്‍ഡ്. ഒന്നേകാള്‍ ലക്ഷത്തോളം വരും ഗാര്‍ഡ് അംഗങ്ങള്‍. ഇവരെ മൊത്തം ഭീകരരായി അമേരിക്ക പ്രഖ്യാപിച്ചു.

11

ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡിനെ വിദേശ ഭീകര സംഘടനയായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ഇറാനും അമേരിക്കും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കെയാണ് ട്രംപിന്റെ വിചിത്ര നീക്കം. ഒരു രാജ്യത്തെ സൈനികരെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കും.

ഇറാന്‍ ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമാണ്. അതുകൊണ്ടാണ് അവരുടെ സൈനികരെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ആഗോളതലത്തില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും ഇറാന്‍ പ്രധാനമായും ഉപയോഗിക്കുന്നത് വിപ്ലവ ഗാര്‍ഡിനെയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണംഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണം

ആദ്യമായിട്ടാണ് അമേരിക്ക ഇത്തരം ഒരു നീക്കം നടത്തുന്നത്. ഇസ്രായേലിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്നതാണ് അമേരിക്ക ഇറാനെതിരെ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. ട്രംപിന്റെ ഉത്തരവ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഗാര്‍ഡ് രൂപീകരിച്ചത്.

English summary
US Designates Iran's Revolutionary Guards As Terrorist Organisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X