5 വർഷമായി കുളിക്കാറില്ലെന്ന് ഡോക്ടർ; നാറ്റമില്ലാത്തതിന്റെ കാരണവും വെളിപ്പെടുത്തി
ഒരു ദിവസം രണ്ട് നേരം കുളിക്കുന്നവരുണ്ടാകാം, ഒരു നേരം കുളിക്കുന്നവരുണ്ടാകും, ഇടയ്ക്ക് കുളി ഒഴിവാക്കുന്നവരും ഉണ്ടാകാം. എന്നാൽ 5 വർഷം കുളിക്കാത്ത ഒരു വ്യക്തിയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ? വ്യക്തിഗത ശുചിത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് കുളിയായിരിക്കും. ദിവസത്തിൽ ഒരിക്കലെങ്കിലും കുളിക്കണമെന്ന പൊതുധാരണ തിരുത്തുകയാണ് യു എസിലെ ഒരു ഡോക്ടർ. പ്രിവന്റീവ് മെഡിസിൻ ഡോക്ടറായ ഡോ. ജെയിംസ് ഹാംബ്ലിൻ കഴിഞ്ഞ അഞ്ച് വർഷമായി താൻ കുളിച്ചിട്ടില്ലെന്നും എന്നാൽ ദുർഗന്ധം ഇല്ലെന്നും ഇദ്ദേഹം പറയുന്നു.
ഷാംപൂകളും സോപ്പുകളും മറ്റ് തരത്തിലുള്ള ശുചിത്വ ഉൽപ്പന്നങ്ങളും ഉപയോഗശൂന്യമാണെന്ന് അദ്ദേഹം പറയുന്നു. അവ ശരീരത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും പൊതുജനാരോഗ്യ വിദഗ്ധനും എഴുത്തുകാരനുമായ ഡോക്ടർ പറയുന്നു. ദിവസവും കുളിക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ട് ഈ ആശയം പര്യവേക്ഷണം ചെയ്യാൻ തുടങ്ങി.

കുളിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണോ അതോ കേവലം വ്യക്തിപരമായ മുൻഗണനയാണോ എന്ന് മനസ്സിലാക്കാനാണ് അദ്ദേഹം അഞ്ച് വർഷത്തേക്ക് കുളിക്കുന്നത് നിർത്തിയത്. സി എൻ എൻ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ' ഒരു മെഡിക്കൽ ഷോപ്പിലെത്തിയാൽ ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകൾക്കൊപ്പം അടുത്ത ഷെൽഫിലായി ഷാംപൂവും സോപ്പും ഇരിക്കുന്നത് നമുക്ക് കാണാനാകും.
ഇത് എന്നെ അത്ഭുതപ്പെടുത്തി. ഇതെന്തിന് വേണ്ടിയാണ്, ഇതിന്റെ ആവശ്യമുണ്ടോ എന്നാണ് ചിന്തിച്ചത്. മൈക്രോബയോമുകളുടെ കേന്ദ്രമാണ് നമ്മുടെ ചർമം. ചർമ്മത്തിന്റെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്ന സൂക്ഷ്മാണുക്കളൂടെ കൂട്ടമാണ് മൈക്രോബയോം, അദ്ദേഹം പറയുന്നു.
സോപ്പുകളുടെയും ഷാംപൂവിന്റെയുമൊക്കെ ഉപയോഗം ചർമ്മത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന എണ്ണതകളും മറ്റും നീക്കം ചെയ്യാൻ കാരണമാകുമെന്നും ഒരു പുൽത്തകിടിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് പോലെയാണിതെന്നും അദ്ദേഹം പറയുന്നു. ഇത് ചർമ്മം വരണ്ടതാക്കാൻ കാരണമാകും ഇതിന് പ്രതിവിധിയായി മറ്റ് ലോഷനുകൾ ഉപയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കുളിച്ചില്ലെങ്കിൽ ശരീരത്തിൽ ദുർഗന്ധം ഉണ്ടാവാതാരിക്കാൻ താൻ പ്രതിവിധി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എക്സൈസ് ചെയ്യുമ്പോഴോ അല്ലാത്തപ്പോഴോ ശരീരം വിയർക്കുകയോ ചെയ്യുമ്പോൾ വെറുതെ വെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞാൽ മതിയെന്നാണ് അദ്ദേഹം പറയുന്നത്. കുളിക്കുന്നത് നിർത്താൻ താൻ ആളുകളോട് പറയുന്നില്ലെന്നും പകരം ശുചിത്വത്തോടുള്ള കൂടുതൽ ശ്രദ്ധാപൂർവ്വമായ സമീപനത്തെയാണ് താൻ പ്രോത്സാഹിപ്പിക്കുന്നതെന്നും ജെയിംസം പറയുന്നു.












Click it and Unblock the Notifications