യുഎസ് ഡ്രോണ്‍ ആക്രമണം 6 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു, ഇതുവരെ കൊന്നത് 1700 പേരെ
ലണ്ടന്‍: പാകിസ്താനിലെ അതിര്‍ത്തി പ്രദേശമായ വസീരിസ്ഥാനില്‍ അമേരിയ്ക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ വസീരിസ്ഥാന്‍, താലിബാന്‍ ഭീകരരുടെ താവളം കൂടിയാണ്.
താലിബാനിലെ ഒരു കൊടും ഭീകരനെ ലക്ഷ്യം വച്ച് അമേരിയ്ക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ആറ് ഭീകരര്‍ കൊല്ലപ്പെട്ടത്. വടക്കന്‍ വതീരിസ്ഥാനിലെ അല്‍വാര മാണ്‍ഡിയിലാണ് ആക്രമണം നടത്തിയത് . രണ്ട് മിസൈലുകളാണ് ഡ്രോണ്‍ , ഭീകരര്‍ക്ക് നേരെ വര്‍ഷിച്ചത്.

ഒരു മിസൈല്‍ ഒരു വാഹനത്തിന് നേരെയാണ് പതിച്ചത്. വടക്കന്‍ വസീരിസ്ഥാനില്‍ ജൂണ്‍ മുതല്‍ അമേരിയ്ക്ക നടത്തിയ ആക്രമണങ്ങളില്‍ 1700 താലിബാന്‍ ഭീകകര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് .ഡിംസബറില്‍ പാകിസ്താനിലെ പെഷവാറിലെ സൈനിക സ്‌കൂളില്‍ പാക് താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ 150 ലേറെപ്പേരാണ് മരിച്ചത് . ലോക മനസാക്ഷിയെ ഞെട്ടിച്ച ആക്രമണമായിരുന്നു പാക് താലിബനാന്‍ പെഷവാറില്‍ നടത്തിയത് .












Click it and Unblock the Notifications