കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക തണ്ണുത്ത് വിറയ്ക്കുന്നു, മരണം 19 കവിഞ്ഞു

  • By Neethu
Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎയില്‍ അതിശക്തമായ മഞ്ഞുവീഴ്ചയില്‍ 19 പേര്‍ മരിച്ചു. അതിശൈത്യത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ശക്തിയായ ശീതകാറ്റ് മൂലം ന്യൂയോര്‍ക്കിലെ റോഡുകളും പാലങ്ങളും തുരങ്കങ്ങളും അടച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 19 മരണങ്ങളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ന്യൂയോര്‍ക്ക് സിറ്റി ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മഞ്ഞു വീഴ്ചയാണ് ഇതെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് പറഞ്ഞു.

യു എസില്‍ അതിശൈത്യം

യു എസില്‍ അതിശൈത്യം

കിഴക്കന്‍ തീരപ്രദേശത്തെ അതിശൈത്യത്തില്‍ യുഎസ് രാജ്യങ്ങള്‍ തണ്ണുത്ത് വിറയ്ക്കുന്നു. ശക്തിയായ ശീതക്കാറ്റ് മൂലം ഞായറാഴ്ച ന്യൂയോര്‍ക്കിലെ കടകളും റോഡുകളും പാലങ്ങളും അടച്ചു.
19 മരണം

19 മരണം


അതിശൈത്യത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 19 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ച

ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ച


യു എസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞ് വീഴ്ചയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

കാലാവസ്ഥ സംബന്ധമായ പ്രശ്‌നത്തില്‍ 13 ആളുകളാണ് അര്‍ക്കന്‍സാസില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. നോര്‍ത്ത് കരോലിന, കെന്റക്കി, ഒഹായോ, ടെന്നസി, വിര്‍ജിയ എന്നിവിടങ്ങളില്‍ നിന്നും മരണങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്കില്‍ അടിയന്തിരാവസ്ഥ

ന്യൂയോര്‍ക്കില്‍ അടിയന്തിരാവസ്ഥ

ശൈത്യത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തിര വാഹനങ്ങള്‍ ഒഴികെ എല്ലാ വാഹനങ്ങളും നിരോധിച്ചിരിക്കുകയാണ്.
 വിമാനഗതാഗതം നിര്‍ത്തി

വിമാനഗതാഗതം നിര്‍ത്തി


നിലവില്‍ 5100 വിമാനങ്ങളാണ് ഗതാഗതം നിര്‍ത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും വൈദ്യുതിയും തടസപ്പെട്ടിരിക്കുകയാണ്.

English summary
US east coast paralyzed by monster snowstorm, 19 reported dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X