കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിഫോമില്‍ ട്രംപിനെ പിന്തുണച്ച് മാസ്‌ക് ധരിച്ചു; മിയാമിയിലെ പൊലീസുകാരന് കിട്ടിയത് മുട്ടന്‍പണി

Google Oneindia Malayalam News

മിയാമി: അമേരിക്കന്‍ പ്രസിഡന്റും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊമാള്‍ഡ് ട്രംപിനെ പിന്തുണച്ച് മാസ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഔദ്യോഗിക യൂണിഫോമില്‍ ഡ്യൂട്ടിയിലിരിക്കെ ട്രംപ് എന്നെഴുതി മാസ്‌ക് ധരിച്ച പൊലീസുകാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി. കൗണ്ടിയിലെ ഒരു പോളിംഗ് സെന്ററില്‍ നിന്നാണ് ഈ ചിത്രം എടുത്തതെന്ന് മിയാമി ഡെമോക്രാറ്റിക് ചെയര്‍മാന്‍ സ്റ്റീവ് സൈമണിഡിസ് അറിയിച്ചു. നീലയും, വെള്ളയും ചുവപ്പും നിറത്തിലുള്ള മാസ്‌കിന് മുകളില്‍ ട്രംപ് 2020 എന്ന് കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

police

അതേസമയം, സംഭവത്തെ കുറിച്ച് മിയാമി മേയര്‍ ഫ്രാന്‍സ് സുവാരസ് വിശദീകരണം നല്‍കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയോ സ്ഥാനാര്‍ത്ഥിയെയോ പിന്തുണയ്ക്കാന്‍ സര്‍വീസിലിരിക്കുന്ന പൊലീസുകാര്‍ക്ക് അവകാശമില്ല. ഇങ്ങനെ ചെയ്താല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയങ്ങളുടെ ലംഘിനത്തിന് തുല്യമാണ്. അച്ചടക്ക നടപടിയുടെയുടെ ഭാഗമായാണ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. അതേസമയം, വോട്ടിംഗ് കേന്ദ്രത്തില്‍ വച്ചാണ് ഈ ചിത്രമെടുത്തതെന്നതാണ് പ്രശ്‌നങ്ങള്‍ ഇത്രയും ഗുരുതരമാക്കിയത്.

ബൈഡന് ഹിലരിയുടെ ഗതി വരുമോ? ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ആശങ്ക, എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ല!!ബൈഡന് ഹിലരിയുടെ ഗതി വരുമോ? ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ആശങ്ക, എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ല!!

സംഭവത്തില്‍ പൊലീസുകാരനെ വിമര്‍ശിച്ച് മിയാമി പൊലീസ് മേധാവിയും രംഗത്തെത്തി. പൊലീസുകാരന്റെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വകുപ്പ് നയങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. അതേസമയം, ട്രംപിന്റെയും ബൈഡന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ ശക്തമായി മുന്നേറുകയാണ്.

റിപ്പബ്ലിക്ക് പാർട്ടിയുടെ താര പ്രചാരകനായി ട്രംപ് ജൂനിയർ: തിരഞ്ഞെടുപ്പിൽ ഡൊണാൾഡിന് ഗുണം ചെയ്യുമോ?റിപ്പബ്ലിക്ക് പാർട്ടിയുടെ താര പ്രചാരകനായി ട്രംപ് ജൂനിയർ: തിരഞ്ഞെടുപ്പിൽ ഡൊണാൾഡിന് ഗുണം ചെയ്യുമോ?

ഇതിനിടെ, ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് റിപ്പോര്‍ട്ട പുറത്തുവന്നിരുന്നു. ദ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് ചൈനയില്‍ ബാങ്ക് അക്കൗണ്ട് ഉള്ള കാര്യം ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചിട്ടുള്ളതാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്മെന്റ് ആണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. 2013 മുതല്‍ 2015 വരേയുള്ള രണ്ട് വര്‍ഷം വരെ ട്രംപിന്റെ കമ്പനി ചൈനയില്‍ നികുതി അടച്ചിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട്, വിവരങ്ങള്‍ പുറത്തു വിട്ട് ന്യൂയോര്‍ക്ക് ടൈംസ്ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട്, വിവരങ്ങള്‍ പുറത്തു വിട്ട് ന്യൂയോര്‍ക്ക് ടൈംസ്

ദുർഗയായി കമല ഹാരിസ്, ചിത്രം ട്വീറ്റ് ചെയ്ത അനന്തരവൾക്കെതിരെ യുഎസിലെ ഹൈന്ദവ സംഘടനകൾദുർഗയായി കമല ഹാരിസ്, ചിത്രം ട്വീറ്റ് ചെയ്ത അനന്തരവൾക്കെതിരെ യുഎസിലെ ഹൈന്ദവ സംഘടനകൾ

Recommended Video

cmsvideo
Next birthday in White house,Joe Biden wishes Kamala Harris

English summary
US Election 2020: A Police Officer Who Wore a mask with Trump's name landed in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X