കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് പടിവാതില്‍ക്കല്‍, പിറ്റ്‌സ്ബര്‍ഗില്‍ ബാലറ്റ് കാണാനില്ല, ട്രംപിന്റെ കോട്ടയില്‍ ആശങ്ക

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെനിസില്‍വാനിയയില്‍ ആശങ്ക. ഇതുവരെ ഇവിടെ ബാലറ്റുകള്‍ എത്തിയിട്ടില്ല. പെനിസില്‍വാനിയയിലെ ബട്‌ലര്‍ കൗണ്ടിയിലാണ് ഏറ്റവും വലിയ ആശങ്ക. ഈ ബാലറ്റുകളെ കുറിച്ച് ആര്‍ക്കും ഒരു അറിവുമില്ല. എത്ര ബാലറ്റുകള്‍ ഉണ്ടെന്ന് പോലും അറിയില്ല. ഇത് കണക്കില്‍ പോലും വരാത്ത ബാലറ്റുകളാണ്. ഇക്കാര്യം യുഎസ് തെരഞ്ഞെടുപ്പ് ഡയറക്ടര്‍ ആരോണ്‍ ഷീസ്ലി സ്ഥിരീകരിച്ചു. എന്നാല്‍ ഈ പ്രശ്‌നങ്ങളെ കുറിച്ചൊന്നും അറിയില്ലെന്ന് പോസ്റ്റല്‍ അധികൃതരും പറയുന്നു.

ബാലറ്റുമായി ബന്ധപ്പെട്ടും അത് ആവശ്യപ്പെട്ടും പതിനായിരത്തില്‍ അധികം ഫോണ്‍ വിളികളാണ് ഇതുവരെ വന്നിരിക്കുന്നതെന്ന് ഷീസ്ലി പറഞ്ഞു. ചിലര്‍ ഒന്നിലധികം തവണ വിളിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ബാലറ്റുകളുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഡയറക്ടര്‍ കൈമലര്‍ത്തുകയാണ്. പോസ്റ്റോഫീസിനും പിറ്റ്‌സബര്‍ഗിനും ഇടയില്‍ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. അതായിരിക്കാം ബാലറ്റ് കാണാതെ പോയതിന് കാരണം. എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് അറിയില്ലെന്നും ഷീസ്ലി പറഞ്ഞു. എത്ര ബാലറ്റുണ്ടെന്ന് അറിയാത്തത് കൊണ്ട് അക്കാര്യം പറഞ്ഞിട്ടില്ലെന്നും ഷീസ്ലീ പറയുന്നു. പിറ്റ്‌സ്ബര്‍ഗിന്റെ വടക്കന്‍ മേഖലയാണ് ബട്‌ലര്‍ കൗണ്ടി. ഇവിടെ ഒന്നരലക്ഷത്തോളം വോട്ടര്‍മാരുണ്ട്.

1

അതേസമയം ഇവര്‍ക്കെല്ലാം വോട്ട് ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഷീസ്ലീ വ്യക്തമാക്കി. 40000 ബാലറ്റുകള്‍ കൗണ്ടിയിലേക്ക് അയച്ചെന്നും, 21300 ബാലറ്റുകള്‍ തിരിച്ചെത്തി. ബാക്കിയുള്ളവയാണ് കാണാനില്ലാത്തതെന്നാണ് സൂചന. എന്നാല്‍ എത്ര വോട്ടര്‍മാര്‍ക്ക് ബാലറ്റുകള്‍ ലഭിച്ചെന്ന് ഇപ്പോഴും വ്യക്തമല്ല. പെനിസില്‍വാനിയ സ്വിംഗ് സ്റ്റേറ്റുകളില്‍ വരുന്നതാണ്. ആര്‍ക്കും കൃത്യമായി ഭൂരിപക്ഷമില്ലാത്ത സംസ്ഥാനമാണിത്. ബട്‌ലര്‍ കൗണ്ടി നേരത്തെ ട്രംപിനാണ് ഭൂരിപക്ഷം നല്‍കിയത്. 66 ശതമാനം വോട്ടര്‍മാരും ട്രംപിനെ പിന്തുണച്ചിരുന്നു. അതുകൊണ്ട് ഇവര്‍ വോട്ട് ചെയ്യേണ്ടത് ട്രംപിന് അത്യാവശ്യമാണ്.

Recommended Video

cmsvideo
ട്രംപിനെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിസ്ത്യന്‍ സംഘടന | Oneindia Malayalam

പോസ്റ്റല്‍ സര്‍വീസ് വക്താവ് മാര്‍ട്ടി ജോണ്‍സണ്‍ ബാലറ്റ് പ്രശ്‌നത്തെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. തിരിച്ചുതന്ന ബാലറ്റുകള്‍ മാത്രമേ തിരഞ്ഞെടുപ്പ് ബോര്‍ഡിന് നല്‍കാനാവൂ എന്ന് ഇവര്‍ പറയുന്നു. പോസ്റ്റല്‍ വര്‍ക്കേഴ്‌സ് യൂണിയനും ബാലറ്റുകള്‍ പോസ്റ്റല്‍ സര്‍വീസില്‍ എത്തിയതായി അറിയില്ലെന്നാണ് പറയുന്നത്. ഇതിന് തെളിവുമില്ല. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയം അന്വേഷിക്കുന്നുണ്ട്. കൊളംബസ് ദിനത്തിന്റെ അന്നാണ് മെയില്‍ ചെയ്തതെന്ന് തിരഞ്ഞെടുപ്പ് ബോര്‍ഡ് പറയുന്നു. എന്നാല്‍ ഇതുവരെ കൗണ്ടിയില്‍ എത്തിയിട്ടില്ല. അതേസമയം പ്രശ്‌നം വഷളാക്കുന്നതിന് പകരം എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

English summary
us election 2020: ballots missing from pennysylvania county, authorities have no idea where it is
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X