കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 മാസം പ്രായമുള്ള കുട്ടിയോട് കുശലാന്വേഷണവുമായി ഒബാമ, ബൈഡന് വേണ്ടി ഫോണ്‍ ബാങ്കിംഗ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോ ബൈഡനെ വിജയത്തിലെത്തിക്കാന്‍ വ്യത്യസ്ത തരത്തിലുള്ള പ്രചാരണ തന്ത്രങ്ങളാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പയറ്റുന്നത്. ഇത്തവണ അവരുടെ ജയം ഉറപ്പിക്കാന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്നെയാണ് രംഗത്തിറങ്ങിയത്. ഒബാമ വ്യത്യസ്തമായ രീതിയാണ് സ്വീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുട്ടിയോട് കുശലാന്വേഷണം നടത്തുന്ന ഒബാമയുടെ വീഡിയോയും ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. വോട്ടര്‍മാരെ നേരിട്ട് വിളിച്ച് വോട്ട് തേടുന്ന ഫോണ്‍ ബാങ്കിംഗ് പ്രചാരണമാണ് ഒബാമ നടത്തിയത്. അലിസ്സ എന്ന യുവതിയെയാണ് ഒബാമ വിളിച്ചത്. ജോ ബൈഡന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചാണ് താന്‍ വിളിക്കുന്നതെന്നും ഒബാമ പറഞ്ഞു.

1

ഹായ് അലീസ, ഞാന്‍ ബരാക് ഒബാമ, ഞാന്‍ നിങ്ങളുടെ മുന്‍ പ്രസിഡന്റായിരുന്നു, എന്നെ ഓര്‍മയുണ്ടോ എന്ന് തുടങ്ങുന്നതായിരുന്നു ആദ്യത്തെ സംഭാഷണം. ഓ, ശരിക്കും അദ്ഭുതപ്പെടുത്തുന്നതെന്നായിരുന്നു യുവതിയുടെ മറുപടി. സുഖമാണോ എന്ന് ചോദിച്ചപ്പോള്‍, ഒബാമയുടെ വിളിയില്‍ തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടാവുന്നു എന്നായിരുന്നു അടക്കി പിടിച്ചുള്ള അലീസയുടെ മറുപടി. അമിതമായി സന്തോഷമോ സങ്കടമോ വരുമ്പോഴോ അത് നിയന്ത്രിക്കാനാവാതെ വരുമ്പോഴോ ആണ് പാനിക്ക് അറ്റാക്ക് വരുന്നത്. ഇത് തമാശ രൂപത്തിലായിരുന്നു അലീസ്സ പറഞ്ഞത്. അതേസമയം ഈ വീഡിയോ ഒബാമ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ബൈഡനും കമലാ ഹാരിസും വോട്ട് ചെയ്യില്ലേ എന്ന് ചോദിച്ചപ്പോള്‍, അവര്‍ക്ക് വോട്ട് ചെയ്യാന്‍ സന്തോഷമേയുള്ളൂവെന്നും, ഉറപ്പായും ചെയ്യുമെന്നും അലീസ്സ മറുപടി നല്‍കി. വോട്ട് ചെയ്യുന്നതിന് കാത്തിരിക്കാന്‍ വയ്യെന്നും അവര്‍ പറഞ്ഞു. അലീസ്സയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ജോ ബൈഡന് തന്നെ വോട്ട് ചെയ്യാന്‍ തന്നെ പറഞ്ഞെന്ന് പറയണമെന്നും ഒബാമ പറഞ്ഞു. ആവശ്യമാണെങ്കില്‍ അലീസ്സയ്ക്ക് പോളിംഗ് സ്‌റ്റേഷന്‍ വിവരങ്ങള്‍ നല്‍കാമെന്നും ഒബാമ വ്യക്തമാക്കി. ഫോണ്‍ കോളിനിടെ ഒരു കുട്ടിയുടെ കരച്ചില്‍ തുടര്‍ച്ചയായി കേള്‍ക്കാമായിരുന്നു. ഇതിനെ കുറിച്ചും ഒബാമ ചോദിച്ചു.

അലീസ്സയുടെ എട്ട് മാസം മാത്രം പ്രായമുള്ള മകനായിരുന്നു അത്. ജാക്‌സണ്‍ എന്നായിരുന്നു കുട്ടിയുടെ പേര്. താന്‍ ആരെങ്കിലുമായി സംസാരിക്കാന്‍ തുടങ്ങിയാല്‍ ജാക്‌സണും ഫോണിലൂടെ സംസാരിക്കണമെന്നായിരുന്നു അലീസയുടെ മറുപടി. ഇതിന് ശേഷമാണ്, ഒബാമ എട്ട് മാസം പ്രായമുള്ള ജാക്‌സണുമായി സംസാരിച്ചത്. എന്തൊക്കെയുണ്ട് വിശേഷങ്ങളെന്നായിരുന്നു ചോദ്യം. ഹായ് പറയാന്‍ അലീസ ഇതിനിടയില്‍ പറയുന്നുണ്ട്. ഇതിനിടയില്‍ അലീസ്സ കുഞ്ഞിനെ നോക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിഞ്ഞ ഒബാമ വേഗത്തില്‍ തന്നെ നന്ദിയറിയിച്ച് ഫോണ്‍ കോള്‍ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ഒബാമയുടെ ജനകീയ പ്രതിച്ഛായ ബൈഡനും ഗുണം ചെയ്യുമെന്നാണ് സൂചന.

Recommended Video

cmsvideo
Biden leads Trump by 10 points in final pre-election poll | Oneindia Malayalam

English summary
us election 2020: barack obama did a phoni banking and chat with an 8 month old baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X