ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട്, വിവരങ്ങള്‍ പുറത്തു വിട്ട് ന്യൂയോര്‍ക്ക് ടൈംസ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് റിപ്പോര്‍ട്ട്. ദ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് ചൈനയില്‍ ബാങ്ക് അക്കൗണ്ട് ഉള്ള കാര്യം ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചിട്ടുള്ളതാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്മെന്റ് ആണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. 2013 മുതല്‍ 2015 വരേയുള്ള രണ്ട് വര്‍ഷം വരെ ട്രംപിന്റെ കമ്പനി ചൈനയില്‍ നികുതി അടച്ചിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ട്രംപിന്റെ നികുതി രേഖകള്‍ പരിശോധിച്ച ശേഷമാണ് ന്യൂയോര്‍ക്ക് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രേഖകള്‍ പ്രകാരം 1.8 ലക്ഷത്തിലധികം ഡോളര്‍ നികുതിയാണ് ട്രംപിന്റെ ചൈനീസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് അടച്ചിരിക്കുന്നത്. ഏഷ്യയില്‍ ഹോട്ടല്‍ വ്യാപാരത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനാണ് ചൈനയില്‍ ഇത്തരമൊരു കമ്പനി തുടങ്ങിയതെന്നാണ് ട്രംപിന്റെ വക്തമാവ് പറഞ്ഞത്. യുഎസ് കമ്പനികള്‍ ചൈനയില്‍ ബിസിനസ് ചെയ്യുന്നതിനെതിരെ ട്രംപ് നേരത്തെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ട്രംപിന്റെ ഈ നയങ്ങള്‍ ചൈന-അമേരിക്ക വ്യാപന യുദ്ധത്തിന് അരങ്ങൊരുക്കുകയും ചെയ്തു. ചൈനയില്‍ ഫാക്ടറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുമെന്നായിരുന്നു ഓഗസ്റ്റിലെ ട്രംപിന്റെ പ്രഖ്യാപനം. ജോ ബൈഡന് ചൈനയെ പിന്തുണയ്ക്കുന്നയാളാണെന്ന ആരോപണം റിപ്പബ്ലിക്കുകള്‍ അടുത്തിടെ ശക്തമാക്കിന്നതിനിടെയാണ് ട്രംപിന്റെ ചൈന ബന്ധത്തിന്റെ വിവരങ്ങള്‍ പുറത്തു വരുന്നത്.
ജോ ബൈഡന് ചൈനയെ പിന്തുണയ്ക്കുന്ന ആളാണെന്നും അദ്ദേഹം അധികാരത്തില്‍ വരുന്നത് ഇന്ത്യക്ക് ഗുണകരമാവില്ലെന്നുമായിരുന്നു ട്രംപിന്റെ മകന് ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. സമാനമായ ആരോപണങ്ങള്‍ ട്രംപും നേരത്തെ നടത്തിയിരുന്നു. ജോ ബൈഡന്റെ മകന് ഹണ്ടര്‍ ബൈഡന്റെ ചൈനയുമായുള്ള ഇടപാടുകള്‍ ചൂണ്ടിയായിരുന്നു ട്രംപിന്റെ വിമര്‍ശനം.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications