കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുമോ? വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കാന്‍ നിയമമില്ല, ബൈഡന് വെല്ലുവിളി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ വിജയിച്ചതായി പ്രഖ്യാപനം വന്ന് കഴിഞ്ഞു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തിനുള്ള വരവ് എളുപ്പമാണോ? ഒട്ടുമല്ലെന്നാണ് മനസ്സിലാവുന്നത്. ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയാനുള്ള സാധ്യത വിരളമാണ്. ഇപ്പോഴും അദ്ദേഹം ബൈഡന്റെ ജയത്തെ അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തട്ടിപ്പാണ് നടന്നതെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്. കോടതിയിലേക്ക് നിയമപോരാട്ടത്തിനായി പോവുകയാണ് ട്രംപ്. തെരഞ്ഞെടുപ്പ് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ജോ ബൈഡന്‍ ഒരു സംസ്ഥാനത്തും വിജയിയായി വന്നിട്ടില്ല. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ക്യാമ്പയിന്‍ ശക്തമായിരുന്ന എല്ലാ സംസ്ഥാനത്തും ബൈഡന്റെ വിജയത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

Recommended Video

cmsvideo
ട്രംപിനെ പിടിച്ചുകെട്ടി ഇറക്കിവിടാൻ ബൈഡൻ..പക്ഷെ നിയമം ഇങ്ങനെ
1

ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ ധാരാളമായി ഇപ്പോഴും യുഎസ്സിലുണ്ട്. അതുകൊണ്ട് രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടം ഇനിയുണ്ടാവാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ട്രംപ് അത്ര പെട്ടെന്ന് ഒന്നും വൈറ്റ് ഹൗസ് ഒഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ ടീം നല്‍കുന്ന സൂചന. അതേസമയം ബൈഡന്‍ ക്യാമ്പും അഭിഭാഷകരെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കോടതിയില്‍ വമ്പന്‍ പോരാട്ടം തന്നെ കാണാം. ഇത് ബൈഡന്റെ സ്ഥാനാരോഹണത്തെ വൈകിപ്പിക്കാന്‍ വരെ സാധ്യതയുണ്ട്. കടുത്ത സാഹചര്യം തന്നെ വൈറ്റ് ഹൗസില്‍ ഇതുണ്ടാക്കാം. എന്തൊക്കെ നടന്നാലും ബൈഡന്റെ വിജയത്തെ ട്രംപ് ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല.

ബൈഡന്‍ ഇക്കാര്യം നന്നായി മനസ്സിലായിട്ടുണ്ട്. വൈറ്റ് ഹൗസില്‍ അനധികൃതമായി തുടരുന്നവരെ പുറത്താക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിന് കെല്‍പ്പുണ്ടെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ പറയുകയും ചെയ്തു. ഇത് വൈറ്റ് ഹൗസില്‍ നിന്ന് ട്രംപിനെയും കൂട്ടാളികളെയും നീക്കുന്ന കാര്യം സൂചിപ്പിച്ചാണ് പറഞ്ഞത്. അതേസമയം മുമ്പ് വോട്ടിംഗ് ഫലത്തെ തള്ളിയ പ്രസിഡന്റുമാരുണ്ട്. എന്നാല്‍ തോല്‍വി സമ്മതിച്ച് ഇറങ്ങി പോയവരാണ് കൂടുതലും. അഭിമാനത്തോടെയാണ് തോല്‍വി നേരിട്ട പ്രസിഡന്റുമാര്‍ എല്ലാവരും മുമ്പ് ഇറങ്ങി പോയത്. എതിരാളികളുടെ വിജയത്തെ ഇവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ കാര്യത്തില്‍ ഇതുണ്ടാവുമോ എന്ന് അറിയില്ല.

ഒന്നാമത്തെ കാര്യം ട്രംപ് ഗ്യാലറിക്ക് വേണ്ടിയാണ് കളിക്കുന്നത്. അദ്ദേഹത്തിനായി വലിയൊരു ജനക്കൂട്ടം പുറത്തുണ്ട്. അവര്‍ക്ക് മുന്നില്‍ തന്നെ പിടിച്ച് പുറത്താക്കിയതാണെന്ന പ്രതീതി ട്രംപിനെ പ്രസിഡന്റിനോളം ഉയര്‍ത്തുന്ന കാര്യമാണ്. അതേസമയം തന്നെ അമേരിക്കന്‍ ഭരണഘടനയില്‍ എവിടെയും പ്രസിഡന്റിനെ പുറത്താക്കുന്ന കാര്യം പറയുന്നില്ല. പ്രത്യേകിച്ച് അധികാരം മറ്റൊരാള്‍ക്ക് കൈമാറാന്‍ മടിക്കുമ്പോള്‍ ഇയാളെ ബലം പ്രയോഗിച്ച് പുറത്താക്കാമെന്നും നിയമത്തിലും ഇല്ല. എന്നാല്‍ ട്രംപ് ഇതേ നിലപാട് തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് കടുത്ത സമ്മര്‍ദം നേരിടേണ്ടി വരും. യുഎസ്സ് കോണ്‍ഗ്രസും സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടും. ഇതോടെ ട്രംപ് വഴങ്ങിയേക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ ട്രംപായത് കൊണ്ട് എന്തും സംഭവിക്കാം. വലിയ പോരാട്ടം തന്നെ നടന്നേക്കും.

English summary
us election 2020: donald trump may not leave white house, a challenge for joe biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X