കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ക്യാമ്പയിന്‍ സൈറ്റ് ഹാക്ക് ചെയ്തു, 30 മിനുട്ട് ഞെട്ടി പ്രസിഡന്റ്, ഒടുവില്‍ തിരിച്ചെത്തി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ട്രംപിന്റെ ക്യാമ്പയിന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ സൈറ്റ് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. 30 മിനുട്ട് ട്രംപും ടീമും ഞെട്ടി വിറച്ചുപോയ സംഭവമായിരുന്നു ഇത്. എന്നാല്‍ അരമണിക്കൂറിന് ശേഷം ഇത് തിരിച്ചെത്തി. അമേരിക്കന്‍ നിയമസംവിധാനങ്ങളും ഇന്റലിജന്‍സ് വൃത്തങ്ങളും ഡിജിറ്റല്‍ മേഖലയില്‍ അടക്കം കനത്ത നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇത് സംഭവിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹാക്കര്‍മാരുടെയും വൈദേശിക ശക്തികളുടെയും ഇടപെടലുണ്ടാവുമെന്ന അഭ്യൂഹം ശക്തമാണ്. ഇറാനും റഷ്യയും ചൈനയും ഇതിന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു നേരത്തെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

1

അതേസമയം സൈബര്‍ ആക്രമണത്തിന്റെ കേന്ദ്രം എവിടെയാണെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ട്രംപ് ക്യാമ്പയിന്റെ വക്താവ് ടിം മര്‍ട്ടോ പറഞ്ഞു. സെന്‍സിറ്റീവായിട്ടുള്ള ഡാറ്റകളൊന്നും നഷ്ടമായിട്ടില്ല. കാരണം ആ സൈറ്റില്‍ അത്തരം വിവരങ്ങളൊന്നും ശേഖരിച്ച് വെച്ചിട്ടില്ലെന്നും മര്‍ട്ടോ വ്യക്തമാക്കി. വിഷയത്തില്‍ പ്രതികരിക്കാന്‍ എഫ്ബിഐ തയ്യാറായിട്ടില്ല. ഹാക്കിംഗിന് പിന്നില്‍ വിദേശ ഹാക്കര്‍മാരോ സൈബര്‍ കുറ്റവാളികളോ ആണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ വിവരങ്ങളും സൈറ്റില്‍ നിന്നും മറ്റ് ഉപകരണങ്ങളില്‍ നിന്നും ചോര്‍ത്തിയെടുത്തതായി ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.

ട്രംപും അദ്ദേഹത്തിന്റെ ബന്ധുക്കളുമായി നടന്ന സ്വകാര്യവും രഹസ്യ സ്വഭാവമുള്ള സംഭാഷങ്ങളും ചോര്‍ത്തിയെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. പല രേഖകളും രഹസ്യസ്വഭാവമുള്ളതായി കരുതുന്നതാണ്. കോവിഡിന്റെ പേരില്‍ വ്യാജപ്രചാരണങ്ങള്‍ ട്രംപ് നടത്തുന്നതായും, തിരഞ്ഞെടുപ്പിനെ വിദേശ അഭിനേതാക്കളിലൂടെ അട്ടിമറിക്കാനും ശ്രമിക്കുന്നതായി ഹാക്കര്‍മാര്‍ ആരോപിച്ചു. എന്നാല്‍ ഇതൊന്നും വിശ്വാസ യോഗ്യമുള്ളതല്ലെന്നാണ് യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കത്തിനാണ് ഈ ഹാക്കിംഗ് നടന്നതെന്നാണ് വിശ്വസിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി ഈ ഹാക്കിംഗിലൂടെ നേടാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചതായും സൂചനയുണ്ട്.

അതേസമയം ഏതെങ്കിലും ചെറിയ ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് സൈബര്‍ സുരക്ഷാ വിദ്ഗദര്‍ പറയുന്നു. സാധാരണ വെബ് സൈറ്റ് അഡിമിനിസ്‌ട്രേറ്റര്‍മാരായിരിക്കാം ഇവരെന്നും സൂചനയുണ്ട്. ക്യാമ്പയിന്‍ വെബ് സൈറ്റിനെ ഹാക്കറുടെ സ്വന്തം സെര്‍വറിലേക്ക് മാറ്റാനുള്ള നീക്കമാണ് ശരിക്കും നടന്നതെന്നും കരുതുന്നുണ്ട്. ഹാക്കിംഗ് ഗ്രൂപ്പുകളില്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെയും റഷ്യയുടെയും സഹായം ലഭിക്കുന്ന ഹാക്കിംഗ് ഗ്രൂപ്പുകളെയാണ് കൂടുതലായി നിരീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
US presidential election: Donald Trump says he will have to leave the country if he loses

English summary
us election 2020: donald trump's campaign website hacked but it comeback after 30 minutes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X