കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനസോട്ടക്കാരേ വോട്ട് ചെയ്യൂ, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ആഹ്വാനം, ട്രംപിന്റെ മകന് ട്രോള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: തലതിരിഞ്ഞ പ്രസ്താവനകള്‍ക്ക് പേരുകേട്ട അമേരിക്കന്‍ പ്രസിഡന്റായിരുന്നു ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇപ്പോള്‍ മകനും അതുപോലെ ആയോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. വോട്ടിംഗ് കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞത് അറിയാതെ ട്രംപിന്റെ മകന്‍ എറിക് ട്രംപ് വോട്ടഭ്യര്‍ത്ഥിച്ചാണ് ട്രോളിന് കാരണമായിരിക്കുന്നത്. മിനസോട്ടക്കാരെ എല്ലാവരും പുറത്തിറങ്ങി വോട്ട് ചെയ്യൂ എന്നായിരുന്നു എറിക്കിന്റെ ട്വീറ്റ്. നാട്ടുകാര്‍ക്ക് ചിരിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും വേണോ? ജോ ബൈഡന്‍ തെരഞ്ഞെടുപ്പ് ജയിച്ചതെന്നും പാവം എറിക് ട്രംപ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

1

അബദ്ധം എന്തായാലും എറിക് തിരിച്ചറിഞ്ഞിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയ അതിനോടകം തന്നെ ഈ ട്വീറ്റ് ചര്‍ച്ചയാക്കിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് ദിനം ചെയ്യേണ്ടിയിരുന്നു ട്വീറ്റ് ഒരാഴ്ച്ച വൈകിയാണ് എത്തിയതെന്നായിരുന്നു ഒരാളുടെ പരിഹാസം. അതേസമയം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററുമായിട്ടാണ് പലരും ഈ ട്വീറ്റിനെ താരതമ്യം ചെയ്തത്. ഏറ്റവും വേഗം കുറഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പഴയ കാല ബ്രൗസറാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. വളരെ സ്ലോയാണ് എറിക് ട്രംപിന്റെ ട്വീറ്റെന്ന് പലരും പരിഹസിക്കുന്നു.

അതേസമയം തിരഞ്ഞെടുപ്പ് ദിനം ഇതേ രീതിയിലുള്ള ട്വീറ്റ് ട്രംപും ചെയ്തിരുന്നു. എല്ലാവരോടും വോട്ട് ചെയ്യാനായിരുന്നു ട്രംപ് ആഹ്വാനം ചെയ്തത്. ഇത് ചൂണ്ടിക്കാണിച്ചും ചിലര്‍ പരിഹസിച്ചിട്ടുണ്ട്. നേരത്തെ ഷെഡ്യൂള്‍ ചെയ്ത വെച്ച പോസ്റ്റാണെന്നും, ആരോ മറ്റൊരു ദിവസം അത് ട്വീറ്റ് ചെയ്തുവെന്നും മെഗ് മാക്കര്‍ എന്ന യൂസര്‍ പരിഹസിച്ചു. മിനസോട്ടയിലെ ജനങ്ങളോട് വോട്ടില്‍ കൃത്രിമത്വം കാണിക്കാനാണ് എറിക് ട്രംപ് ആവശ്യപ്പെട്ടതെന്ന് മറ്റൊരു യൂസറും പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയം നേരത്തെ തന്നെ പുറത്തുവന്നതാണ്. 290 സീറ്റ് നേടിയാണ് ബൈഡന്‍ വിജയിച്ചത്.

Recommended Video

cmsvideo
What’s Next for Trump? | Oneindia Malayalam

തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചാണ് ബൈഡന്‍ ജയിച്ചതെന്ന് ട്രംപ് ആരോപിക്കുന്നു. പല സംസ്ഥാനങ്ങളിലും ജനവിധിക്കെതിരെ ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപിന്റെ വാദം. അതേസമയം തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാതിരിക്കുന്ന ട്രംപിന്റെ നിലപാട് നാണക്കേടാണെന്ന് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
us election 2020: donald trump's son urges people to vote after election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X