കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വംശജരെ കൈയ്യിലെടുക്കാന്‍ ട്രംപ്, അധികാരം ലഭിച്ചാല്‍ ചൈനയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കും!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡൊണാള്‍ഡ് ട്രംപ് പ്രചാരണം ശക്തമാക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ വംശജരെയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും കരുത്തുറ്റ വിഭാഗമാണ് ഇന്തോ-അമേരിക്കന്‍ വംശജരെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ ക്യാമ്പയിന്‍ ടീം ഇന്ത്യക്കാര്‍ ധാരാളമുള്ള മേഖലയില്‍ പ്രചാരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഞാന്‍ നിങ്ങളുടെ കരുത്ത് മനസ്സിലാക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷന്‍മാരിലൊരാളായ മേസനാണ് ഇന്ത്യക്കാര്‍ക്കിടയില്‍ ട്രംപിനെ തിരഞ്ഞെടുക്കാനായി പ്രചാരണം നടത്തുന്നത്.

1

നിര്‍ണായകമായ പല സംസ്ഥാനങ്ങളിലും ഇന്ത്യന്‍ വംശജര്‍ വലിയ വോട്ടുബാങ്കാണ്. ട്രംപായാലും ബൈഡനായാലും അധികാരത്തിലെത്തണമെങ്കില്‍ ഇവരുടെ വോട്ട് അത്യാവശ്യമാണ്. അതേസമയം ട്രംപിന്റെ ടീം നടത്തിയ സര്‍വേയില്‍ ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ വലിയ തോതില്‍ പ്രസിഡന്റിനെ പിന്തുണയ്ക്കുന്നുവെന്നാണ് കണ്ടെത്തല്‍. 50 ശതമാനത്തോളം ഇന്ത്യക്കാര്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ട്രംപിന്റെ ക്യാമ്പയിന്‍ ടീമും ഇത് തന്നെയാണ് ഉന്നയിക്കുന്നത്.

ട്രംപിന്റെ വ്യക്തിപ്രഭാവം കാരണമാണ് ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹത്തിന്റെ ക്യാമ്പയിന്‍ ടീം പറയുന്നു. ഇന്ത്യക്കാരുടെ വോട്ടുകള്‍ ട്രംപിന്റെ വിജയം ഉറപ്പിക്കുമെന്ന് മേസന്‍ പറയുന്നു. ഇന്ത്യന്‍ സമൂഹത്തെ ട്രംപ് ബഹുമാനിക്കുന്നുവെന്നും, മറ്റൊരു പ്രസിഡന്റും ഇല്ലാത്ത തരത്തില്‍ ഇന്ത്യന്‍ നേതൃത്വത്തെ അദ്ദേഹം ബഹുമാനിക്കുന്നുണ്ടെന്നും മേസന്‍ അവകാശപ്പെടുത്തു. ട്രംപിന്റെ ഭരണകാലത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം എല്ലാത്തിനെയും സഹായിച്ചു. ഇന്ത്യയുടെ കരുത്ത് ആഗോള തലത്തില്‍ വര്‍ധിപ്പിച്ചത് ട്രംപാണെന്നും മേസന്‍ അവകാശപ്പെട്ടു.

കശ്മീര്‍ വിഷയത്തില്‍ മോദിയെ ലോകനേതാക്കള്‍ അടക്കം കുറ്റപ്പെടുത്തിയപ്പോള്‍, ലോകം മോദിക്കെതിരെ തിരിഞ്ഞപ്പോള്‍, അദ്ദേഹത്തിനൊപ്പം നിന്ന ഏക വ്യക്തി ട്രംപാണ്. ഹൂസ്റ്റണില്‍ ഹൗഡി മോദി ചടങ്ങില്‍ ട്രംപ് പങ്കെടുത്തു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയില്ല. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിലും ഞങ്ങള്‍ ഇടപെട്ടില്ല. കശ്മീര്‍ ഓരോ ഇന്തോ-അമേരിക്കന്‍ വംശജനും സെന്‍സിറ്റീവായ കാര്യമാണ്. ഇക്കാര്യം ട്രംപ് നേരത്തെ പറഞ്ഞതാണെന്നും മേസന്‍ പറഞ്ഞു. ഇവിടെയുള്ള ഓരോ ഇന്ത്യന്‍ വംശജരുടെയും ബന്ധുക്കള്‍ ഇപ്പോഴും ഇന്ത്യയിലുണ്ടാവും. അവര്‍ ചൈന ഇന്ത്യക്കെതിരെ യുദ്ധം തുടങ്ങുമെന്ന് ഭയപ്പെടുന്നുണ്ട്. ട്രംപ് അത് തടയുന്നെും മേസന്‍ വ്യക്തമാക്കി.

English summary
us election 2020: donald trump says indian american community is strong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X