കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപബ്ലിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് തൂത്തുവാരും, യുഎസ്സില്‍ റെഡ് വേവ് ഉണ്ടാകുമെന്ന് ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് സര്‍വേകളെ തള്ളി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്‍ഷ്യന്‍ തിരഞ്ഞെടുപ്പില്‍ റിപ്ലബിക്കന്‍ പാര്‍ട്ടിയുടെ തൂത്തുവാരല്‍ അമേരിക്ക കാണുമെന്ന് ട്രംപ് പറഞ്ഞു. പല സര്‍വേകളിലും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് പിന്നിലാണ് ട്രംപെന്ന് പ്രവചിച്ചിരുന്നു. സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപിന് ഇപ്പോഴും ബൈഡനൊപ്പം എത്താന്‍ പോലും സാധിച്ചിട്ടില്ലെന്ന് സര്‍വേകളില്‍ പറയുന്നു. ഇതിനിടെയാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കുതിപ്പ് പ്രവചിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

1

പോള്‍ നമ്പറുകള്‍ വളരെ ശക്തമാണ്. തനിക്ക് അനുകൂലമാണ് കാര്യങ്ങള്‍. വലിയ ആള്‍ക്കൂട്ടങ്ങളാണ് കണ്ടുവരുന്നത്. വോട്ടെടുപ്പിനുള്ള ആകാംക്ഷ അവരില്‍ പ്രകടമാണ്. വലിയ തോതിലുള്ള ചുവന്ന തരംഗമാണ് വരാന്‍ പോകുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. റെഡ് വേവ് എന്നുള്ളത് അമേരിക്കയെ മഹത്തരമാക്കാന്‍ ട്രംപ് ഉണ്ടാക്കിയ ആക്ഷന്‍ പ്ലാനാണ് റെഡ് വേവ്. എന്നാല്‍ തെരഞ്ഞെടുപ്പ് ട്രംപ് പ്രതീക്ഷിച്ചത് പോലെ എളുപ്പമാകില്ലെന്നാണ് സൂചന. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ട്രംപിന്റെ പ്രചാരണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വിര്‍ച്വല്‍ റാലിക്ക് താന്‍ തയ്യാറല്ലെന്നാണ് ട്രംപ് ഇതിന് പിന്നാലെ പ്രഖ്യാപിച്ചത്.

്അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും റാലികള്‍ക്ക് വലിയ തോതില്‍ ജനങ്ങള്‍ എത്തുന്നുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കപ്പെടാന്‍ ഭരണകൂടം നന്നായി ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ രാജ്യത്ത് ചുവപ്പ് തരംഗം ഉണ്ടാവുമെന്നും, അമേരിക്ക അതിന് സാക്ഷ്യം വഹിക്കുമെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ സിറ്റിയില്‍ നടന്ന പ്രചാരണത്തിനിടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. സാധാരണ പ്രവര്‍ത്തി ദിവസമായിട്ടും പതിനായിരം ആളുകള്‍ അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാന്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇത്രയും വലിയൊരു ആള്‍ക്കൂട്ടം എത്തിയത് വലിയ സംഭവമാണെന്ന് ട്രംപ് അവകാശപ്പെട്ടു.

Recommended Video

cmsvideo
Kamala Harris has stopped Election Campaign

നമ്മുടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് വോട്ടു ചെയ്യണം. ഇതൊരു വലിയ ചുവപ്പ് തരംഗത്തിലേക്ക് നയിക്കുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം മാധ്യമ സര്‍വേകളിലെല്ലാം ട്രംപിനേക്കാള്‍ ഇരട്ടി ലീഡാണ് ബൈഡന് പ്രവചിക്കുന്നത്. ബൈഡന്റെ ലീഡ് 11 പോയിന്റ് വരുമെന്നാണ് ദേശീയ സര്‍വേകള്‍ പ്രവചിക്കുന്നത്. ചിലത് 15 ശതമാനത്തില്‍ അധികമാണ് പ്രവചിക്കുന്നത്. പോരാട്ടത്തില്‍ 4.5 ശതമാനമാണ് ബൈഡന്റെ ലീഡ്. ഇത് തെരഞ്ഞെടുപ്പ് ഗോദയില്‍ വലിയ ലീഡായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ വിജയം ഉറപ്പാണെന്ന് ട്രംപ് പറയുന്നത് റിപബ്ലിക്കന്‍ പാര്‍ട്ടിയും ഗൗരവത്തോടെ എടുത്തില്ല.

English summary
us election 2020: donald trump says red wave will come and he will win election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X