കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്‍ ഡൊണാള്‍ഡ് ചില്‍, ട്രംപിനെ ട്രോളി ഗ്രെറ്റ, 1 വര്‍ഷം മുമ്പുള്ള പരിഹാസത്തിന് മറുപടി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പിന്നിലായ ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യൂന്‍ബര്‍ഗ്. വോട്ടെണ്ണല്‍ നിര്‍ത്താന്‍ പറഞ്ഞിട്ടുള്ള ട്രംപിന്റെ ട്വീറ്റിനാണ് ഗ്രെറ്റ മറുപടി നല്‍കിയത്. എന്തൊരു അസംബന്ധം, ഡൊണാള്‍ഡ് അദ്ദേഹത്തിന്റെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ പഠിക്കണം, അതിന് ശേഷം നല്ലൊരു അടിപൊളി സിനിമയ്ക്ക് സുഹൃത്തുമൊത്ത് പോകണം, ചില്‍ ഡൊണാള്‍ഡ് ചില്‍ എന്നായിരുന്നു ഗ്രെറ്റയുടെ പരിഹാസം. ഇരുവര്‍ഷം ഒരു വര്‍ഷം മുമ്പ് കൊമ്പുകോര്‍ത്തിരുന്നു. അതിനുള്ള മറുപടിയാണ് ഗ്രെറ്റ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മധുരപ്രതികാരമെന്നാണ് ഇതിനെ അവരുടെ ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

1

2019ല്‍ ടൈം മാഗസിന്റെ പേര്‍സണ്‍ ഓഫ് ദ ഇയറായി ഗ്രെറ്റയെ തിരഞ്ഞെടുത്തിരുന്നു. ആ സമയത്താണ് ഗ്രെറ്റയെ ട്രംപ് പരിഹസിച്ചത്. ട്രംപ് പരിഹസിച്ച അതേ രീതിയില്‍ തന്നെയാണ് ഗ്രെറ്റയും തിരിച്ചടിച്ചിരിക്കുന്നത്. എന്തൊരു അസംബന്ധം, ഗ്രെറ്റ അവളുടെ ദേഷ്യത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കണം,അതിന് ശേഷം സുഹൃത്ത് ഒരു അടിപൊളി സിനിമയ്ക്ക് പോകുക. ചില്‍ ഗ്രെറ്റ ചില്‍ ഇങ്ങനെയാണ് ട്രംപ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് ട്വീറ്റ് ചെയ്തത്. നടി റോമ ഡൗണിയുടെ ട്വീറ്റിനായിരുന്നു ട്രംപ് ഇത്തരത്തിലൊരു പരിഹാസം നിറഞ്ഞ ട്വീറ്റ് മറുപടിയായി നല്‍കിയത്. അന്ന് പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതേസമയം ട്രംപിനുള്ള ഗ്രെറ്റയുടെ മറുപടി വൈറലായി കഴിഞ്ഞു. ട്രംപിന്റെ ട്വീറ്റിനേക്കാള്‍ ലൈക്കും ഇതിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ നേരത്തെ തെളിവൊന്നുമില്ലാതെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നായിരുന്നു ട്രംപ് ആരോപിച്ചത്. തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോടും തട്ടിപ്പുണ്ടെന്ന തരത്തിലാണ് സംസാരിച്ചത്. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടി തന്നെ ഇത്തരം വാദങ്ങളെ തള്ളുന്നുണ്ട്. ബൈഡന്‍ ജയിച്ച പലയിടത്തും ട്രംപ് വോട്ട് വീണ്ടും എണ്ണണമെന്നും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പലയിടത്തും കോടതി ഇത്തരം വാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു.

Recommended Video

cmsvideo
Twitter continuously removing Donald trump's fake tweets | Oneindia Malayalam

നെവാഡയിലും ജോര്‍ജിയയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ബൈഡനാണ് നെവാഡയില്‍ മുന്നില്‍. ജോര്‍ജിയയില്‍ ട്രംപിന്റെ ലീഡ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. വെറും ആയിരം വോട്ടില്‍ താഴെയായി ഇരുവരും തമ്മിലുള്ള വ്യത്യാസം മാറിയിരിക്കുകയാണ്. പെനിസില്‍വാനിയയിലും കാര്യങ്ങള്‍ കടുപ്പമാണ്. 18000 വോട്ടിന്റെ മാത്രം വ്യത്യാസമാണ് ഇപ്പോഴുള്ളത്. ജോര്‍ജിയയില്‍ ബൈഡന്‍ ജയിച്ചാല്‍ അധികാരമുറപ്പിക്കാം. ഇവിടെ 16 ഇലക്ട്രല്‍ വോട്ടുണ്ട്. നെവാഡയില്‍ ആറും പെനിസില്‍വാനിയയില്‍ 20 വോട്ടുകളുമുണ്ട്. അരിസോണയില്‍ ബൈഡനാണ് ലീഡ് ചെയ്യുന്നത്.

English summary
us election 2020: greta thunberg mocks donald trump and says chill donald
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X