കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം വരാന്‍ വൈകിയാല്‍ കലാപങ്ങളുണ്ടാവും, മുന്നറിയിപ്പുമായി സക്കര്‍ബര്‍ഗ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് ഫലം വരാന്‍ വൈകിയാല്‍ രാജ്യത്ത് വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. സാധാരണ ഉള്ളത് പോലെയല്ല കാര്യങ്ങള്‍. രാജ്യത്ത് തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കുന്നതിലും അധികം വൈകിയാല്‍ കലാപങ്ങള്‍ക്ക് വരെ സാധ്യതയുണ്ടെന്ന് സക്കര്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്കിനും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ക്കും അത് വലിയ വെല്ലുവിളി തന്നെയാവും. വ്യാജവാര്‍ത്തകളും വോട്ടിംഗിലെ കൃത്രിമത്വവും അതിനെതിരെയുള്ള സുരക്ഷയും സംബന്ധിച്ച് തനിക്ക് ആശങ്കകളുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. നാല് വര്‍ഷം മുമ്പ് നടന്ന പോലുള്ള നെഗറ്റീവ് ക്യാമ്പയിന്‍ ഒഴിവാക്കാന്‍ ഫേസ്ബുക്ക് പരിശ്രമിക്കുന്നതിനിടെയാണ് സക്കര്‍ബര്‍ഗ് ആശങ്കയറിയിച്ചത്.

1

നമ്മുടെ രാജ്യം പല തട്ടിലായി വിഭജിക്കപ്പെടുമെന്നും, അതിനൊപ്പം തെരഞ്ഞെടുപ്പ് ഫലം മാസങ്ങളോളം നീളുകയും ചെയ്താല്‍, അത് വലിയ പ്രശ്‌നത്തിലേക്ക് നയിക്കും. ഫേസ്ബുക്കിനെ പോലുള്ള കമ്പനികള്‍ സാധാരണ ചെയ്യുന്ന കാര്യങ്ങളേക്കാള്‍ മുകളിലുള്ള കടമകള്‍ ചെയ്യേണ്ടി വരുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. അതേസമയം എഫ്ബിയിലെ രാഷ്ട്രീയ പരസ്യങ്ങളെ ചൊല്ലി വലിയ വിവാദങ്ങള്‍ അരങ്ങേറവേയാണ് ഇത്തരമൊരു ആശങ്ക സക്കര്‍ബര്‍ഗ് അറിയിച്ചിരിക്കുന്നത്. പ്രചാരണങ്ങളെ ഇല്ലാതാക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നതെന്നാണ് ആരോപണം. നേരത്തെ തിരഞ്ഞെടുപ്പ് ചടങ്ങളുടെ ഭാഗമായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

അതേസമയം പെയ്ഡ് പരസ്യങ്ങളുടെ വിലക്കുകളും ചര്‍ച്ചയാവുന്നുണ്ട്. എന്നാല്‍ തെറ്റി പോയതാണെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. അക്കാര്യം അന്വേഷിക്കുകയാണ്. ചില പരസ്യദാതാക്കള്‍ അവരുടെ ക്യാമ്പയിന് പ്രശ്‌നങ്ങള്‍ നേരിട്ടത് കൊണ്ട് മാറ്റുന്നുണ്ടെന്നും ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ റോബ് ലീഥേണ്‍ പറയുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് നേരത്തെ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാനുള്ള കുറുക്കുവഴികളും ധാരാളമുണ്ട്. ട്രംപ് ക്യാമ്പയിനിലെ പെയ്ഡ് ലൈബ്രറിയില്‍ ട്രംപിന് വിജയം ഉറപ്പിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ് ഉള്ളത്.

Recommended Video

cmsvideo
ട്രംപിനെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിസ്ത്യന്‍ സംഘടന | Oneindia Malayalam

വിജയം നേരത്തെ ഉറപ്പിക്കുന്ന പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ പാടില്ലെന്നാണ് ഫേസ്ബുക്കിന്റെ പുതിയ നിയന്ത്രണങ്ങളില്‍ പറയുന്നത്. അതേസമയം ഡെമോക്രാറ്റിക് പാര്‍ട്ടി ഇതില്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോ ബൈഡന്റെ സീനിയര്‍ മാധ്യമ ഉപദേഷ്ടാവ് മേഗന്‍ ക്ലാസന്‍ ഇത്തരമൊരു സ്‌ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്തിരുന്നു. ട്രംപിന്റെ ചിത്രമുള്ള ഫേസ്ബുക്ക് പരസ്യത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ് ദിനമാണെന്ന് അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനൊരു ക്യാമ്പയിന്‍ അനുവദിക്കില്ലെന്നാണ് ബൈഡനോട് ഫേസ്ബുക്ക് നേരത്തെ പറഞ്ഞിരുന്നത്. ഫേസ്ബുക്ക് തെറ്റിദ്ധാരണ മൂലം നീക്കം ചെയ്ത പരസ്യങ്ങള്‍ പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി.

English summary
us election 2020: if election result delayed too much civil unrest happen says mark zuckerberg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X